ADVERTISEMENT

ഹൈദരാബാദ്∙ ഇന്ത്യൻ‌ ക്രിക്കറ്റ് ടീമിന്റെ യുവ പേസർ മുഹമ്മദ് സിറാജ് ഓസ്ട്രേലിയൻ ടെസ്റ്റ് പരമ്പര വിജയത്തിന്റെ ആവേശത്തിലാണ്. താരത്തിന്റെ മരിച്ചു പോയ പിതാവിന്റെ ആഗ്രഹം പോലെ ടെസ്റ്റ് പരമ്പര അവിശ്വസനീയമായ പ്രകടനം നടത്തി പിടിച്ചെടുത്താണ് ഇന്ത്യൻ താരങ്ങൾ നാട്ടിലേക്കു മടങ്ങിയത്. ഹൈദരാബാദിലെത്തിയ ശേഷം സിറാജ് ആദ്യം പോയത് പിതാവിന്റെ ഖബറിടത്തിലേക്കായിരുന്നു, പിന്നീട് പ്രാർഥനകൾ നടത്തി. സിറാജ് ഓസ്ട്രേലിയൻ പര്യടനത്തിലായിരിക്കുമ്പോഴാണ് താരത്തിന്റെ പിതാവ് മരിക്കുന്നത്. എന്നാൽ അദ്ദേഹം ടീമിനൊപ്പം തുടരാൻ തീരുമാനിക്കുകയായിരുന്നു.

നാട്ടിലെത്തിയ ശേഷം പുതിയ ബിഎംഡബ്ല്യു കാർ വാങ്ങിയാണ് ഓസീസിനെതിരായ പരമ്പര വിജയം സിറാജ് ആഘോഷിച്ചത്. ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി താരം തന്നെയാണ് പുത്തൻ കാർ വാങ്ങിയ വിവരം പുറത്തുവിട്ടത്. നാട്ടിലെത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കാനും സിറാജ് തയാറായി. ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ കളിച്ചാണ് സിറാജ് ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറിയത്. ആദ്യ ടെസ്റ്റിൽ പേസർ മുഹമ്മദ് ഷമിക്കു പരുക്കേറ്റതിനെ തുടർന്ന് സിറാജിന് അവസരം ലഭിക്കുകയായിരുന്നു.

ആദ്യ ടെസ്റ്റിൽ തന്നെ താരം അഞ്ച് വിക്കറ്റ് വീഴ്ത്തി. ഈ മത്സരത്തിൽ ഇന്ത്യ എട്ട് വിക്കറ്റ് ജയം സ്വന്തമാക്കുകയും ചെയ്തു. സിഡ്നിയിൽ നടന്ന മൂന്നാം ടെസ്റ്റിൽ സിറാജ് രണ്ട് വിക്കറ്റുകൾ സ്വന്തമാക്കി. ഇതിനിടെ താരത്തിന് നേരെ ഓസ്ട്രേലിയൻ ആരാധകരുടെ ഭാഗത്തുനിന്ന് വംശീയ അധിക്ഷേപവും ഉണ്ടായി. അവസാന ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ ഒരു വിക്കറ്റും രണ്ടാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റും വീഴ്ത്തിയാണു താരം ഇതിനു മറുപടി നൽകിയത്.

English Summary: Mohammed Siraj gifts himself a BMW after memorable tour of Australia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com