ADVERTISEMENT

കൊൽക്കത്ത ∙ ബാറ്റിങ്ങിൽ സൂപ്പറാണെങ്കിലും വിക്കറ്റ് കീപ്പിങ്ങിൽ ഋഷഭ് പന്ത് അത്ര പോരെന്നു പറയുന്നവരോട് ഇന്ത്യൻ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ: ‘കീപ്പിങ്ങിലും പന്ത് മികവു കാട്ടും. ഒന്നാം ക്ലാസിൽ തന്നെ ആരും ആൾജിബ്ര (ബീജഗണിതം) പഠിക്കാറില്ലല്ലോ..ഓസ്ട്രേലിയയിൽ നിന്നു തിരിച്ചെത്തിയശേഷമുള്ള അഭിമുഖത്തിലാണു സാഹ ടീമിലെ സഹകീപ്പറായ പന്തിനെക്കുറിച്ച് മനസ്സു തുറന്നത്. ഓസീസ് പരമ്പരയിൽ പന്തിന്റെ വീരോചിത പ്രകടനം ഇന്ത്യൻ ടീമിൽ തന്റെ വഴിയടയ്ക്കുമെന്ന് കരുതുന്നില്ലെന്ന് സാഹ പറഞ്ഞു. ‘പന്തിനോട് നിങ്ങൾ ചോദിച്ചു നോക്കൂ. ഞങ്ങൾ തമ്മിൽ നല്ല സൗഹൃദമാണുള്ളത്. ആരാണോ പ്ലേയിങ് ഇലവനിൽ ഉള്ളത് അയാളെ സഹായിക്കുക യെന്നതാണു ഞങ്ങളുടെ രീതി.’ ‘ഏകദിനത്തിലും ട്വന്റി20യിലും പുറത്തിരുന്ന ശേഷം ടെസ്റ്റിൽ പന്തിന്റെ തിരിച്ചുവരവ് ഗംഭീരമായിരുന്നു. ഇന്ത്യൻ ടീമിനെയും അതു സഹായിച്ചു.’– മുപ്പത്തിയാറുകാരനായ സാഹ ഇരുപത്തിമൂന്നുകാരൻ പന്തിനെ പ്രശംസിക്കുകയും ചെയ്തു.

English Summary: Saha support rishabh pant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com