ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യ– ഓസ്ട്രേലിയ നാലാം ടെസ്റ്റ് ഓൾ റൗണ്ടർ വാഷിങ്ടൻ സുന്ദറിന് അരങ്ങേറ്റ മത്സരമായിരുന്നു. സ്പിന്നർ രവിചന്ദ്രന്‍ അശ്വിന് പരുക്കേറ്റതോടെയാണ് വാഷിങ്ടന് ടീമിൽ അവസരം ഒരുങ്ങിയത്. ബാറ്റ്സ്മാനായി കളിക്കാനിറങ്ങേണ്ടി വന്നപ്പോൾ താരത്തിന് കാലിൽ അണിയാൻ പാഡ് പോലും ഉണ്ടായിരുന്നില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഫീൽഡിങ് കോച്ച് ആർ. ശ്രീധർ വെളിപ്പെടുത്തി. ടെസ്റ്റ് മത്സരം ആരംഭിച്ച ശേഷമായിരുന്നത്രേ ഉയരക്കാരനായ വാഷിങ്ടന് പാകമായ പാഡുകൾ ടീം അധികൃതർ കണ്ടെത്തിയത്.

ഒരു തെലുങ്ക് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ശ്രീധർ ഇക്കാര്യം വെളിപ്പെടുത്തിയത്. വാഷിങ്ടന് പാകമായ പാഡുകൾ കണ്ടെത്തുന്നതിന് ഇന്ത്യൻ ക്രിക്കറ്റ് ടീം അത്രയേറെ ബുദ്ധിമുട്ടി. കയ്യിലുണ്ടായിരുന്നവയെല്ലാം ഉപയോഗിച്ചു നോക്കി, എന്നാൽ പൊക്കക്കാരനായ വാഷിങ്ടന് ഇവയെല്ലാം വളരെ ചെറുതായിരുന്നു. കോവിഡ് ആയതിനാൽ ഓസീസ് താരങ്ങളുടേത് ഉപയോഗിക്കാന്‍ കിട്ടില്ല. അവസാനം മറ്റു വഴികളില്ലാത്തതിനാൽ മത്സരം തുടങ്ങിക്കഴിഞ്ഞു ഞങ്ങൾ ഷോപ്പിങ്ങിന് ഇറങ്ങി– ശ്രീധർ പ്രതികരിച്ചു.

ട്വന്റി20 ക്രിക്കറ്റ് മത്സരങ്ങൾക്കു മാത്രമായി ഓസ്ട്രേലിയയിൽ എത്തിയതായിരുന്നു വാഷിങ്ടൻ സുന്ദർ. അതുകാരണം താരത്തിന്റെ കൈവശം വെളുത്ത പാഡുകൾ ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ടീം മാനേജ്മെന്റ് ഒരു ജോഡി പാഡുകൾക്കുവേണ്ടി ഇത്രയേറെ ബുദ്ധിമുട്ടിയത്. നെറ്റ്സിൽ നീല നിറത്തിലുള്ള പാഡ് അണിഞ്ഞായിരുന്നു താരം പരിശീലിച്ചത്. 2017 മുതൽ‌ ഒരു ഫസ്റ്റ് ക്ലാസ് മത്സരം പോലും കളിച്ചിട്ടില്ലാത്ത താരമാണ് വാഷിങ്ടൻ സുന്ദർ. എന്നാൽ അപ്രതീക്ഷിതമായി ഇന്ത്യൻ ടീമിലേക്കു വിളിയെത്തുകയായിരുന്നു.

English Summary: Went to a shop after the match had started’ – Washington Sundar didn’t have a pair of white pads before Gabba Test

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com