ADVERTISEMENT

തിരുവനന്തപുരം∙ വിജയ് ഹസാരെ ദേശീയ ഏകദിന ടൂർണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചതിനു പിന്നാലെ വിമർശനവുമായി തിരുവനന്തപുരം എംപിയും കോൺഗ്രസ് നേതാവുമായി ശശി തരൂർ. മുഷ്താഖ് അലി ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും സഞ്ജു സാംസണെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നു മാറ്റിയതിൽ ആശ്ചര്യമെന്ന് ശശി തരൂർ ട്വിറ്ററിൽ കുറിച്ചു.

ടീമിലെ മികച്ച പേസർമാരായ കെ.എം.ആസിഫ്, ബേസിൽ തമ്പി, ബാറ്റ്സ്മാൻ രോഹൻ പ്രേം എന്നിവർ ഇല്ലാത്തതിനെയും വിമർശിച്ച തരൂർ, അൽപ്പത്തരം വിനാശത്തിലേയ്ക്ക് നയിക്കുമെന്നും മുന്നറിയിപ്പ് നൽകി. വിജയ് ഹസാരെ ട്രോഫിക്കുന്ന കേരള ടീമിനെ തിങ്കളാഴ്ചയാണ് കെസിഎ പ്രഖ്യാപിച്ചത്. സച്ചിൻ ബേബിയാണ് ക്യാപ്റ്റൻ.

എസ്. ശ്രീശാന്ത്, റോബിൻ ഉത്തപ്പ, മുഹമ്മദ് അസ്ഹറുദ്ദീൻ, ജലജ് സക്സേന ഉൾപ്പെടെയുള്ളവർ 20 അംഗ ടീമിലുണ്ട്. 13 മുതൽ ബെംഗ്ലൂരുവിലാണ് ടൂർണമെന്റ്. കേരള ടീം 12ന് പുറപ്പെടും. 6 ടീമുകൾ വീതം ഉൾപ്പെട്ട 5 എലീറ്റ് ഗ്രൂപ്പുകളും 8 ടീമുകൾ ഉൾപ്പെട്ട പ്ലേറ്റ് ഗ്രൂപ്പിലുമായാണ് പ്രാഥമിക മത്സരങ്ങൾ. എലീറ്റ് ഗ്രൂപ്പ് സിയിലാണ് കേരളം.

English Summary: Shashi Tharoor Against Vijay Hazare Trophy Kerala Team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com