ADVERTISEMENT

ചെന്നൈ∙ ഐപിഎല്‍ താരലേലത്തിന്റെ അന്തിമപട്ടികയില്‍ നിന്നും എസ്.ശ്രീശാന്ത് പുറത്ത്. എന്നാൽ, സച്ചിൻ ബേബിയും മുഹമ്മദ് അസ്ഹറുദ്ദീനും ഉൾപ്പെടെയുള്ള മലയാളി താരങ്ങൾ 292 പേരടങ്ങിയ പട്ടികയിലുണ്ട്. പ്രാഥമിക പട്ടികയിൽ 75 ലക്ഷം രൂപ അടിസ്ഥാന വിലയുമായി ശ്രീശാന്തിനെ ഉൾപ്പെടുത്തിയിരുന്നു. ഹർഭജൻ സിങ്, കേദാർ ജാദവ്, സ്റ്റീവ് സ്മിത്ത്, ഗ്ലെൻ മാക്സ്‌വെൽ എന്നിവർ 2 കോടി അടിസ്ഥാന വിലയുമായി പട്ടികയിലുണ്ട്. 18നു ചെന്നൈയിലാണു താരലേലം. 

സച്ചിൻ തെൻഡുൽക്കറിന്റെ മകൻ അര്‍ജുന്‍ തെൻഡുൽക്കർ അന്തിമ പട്ടികയില്‍ ഇടം പിടിച്ചു. 20 ലക്ഷം രൂപയാണ് 21കാരനായ അർജുന്റെ അടിസ്ഥാന വില. 2020–21 സയിദ് മുഷ്താഖ് അലി ട്രോഫിയിലൂടെയാണ് അർജുൻ തെൻഡുൽക്കർ ട്വന്റി–ട്വന്റി ക്രിക്കറ്റിലേക്ക് ചുവടുവച്ചത്. കളിച്ച രണ്ടു മത്സരങ്ങളിൽ നിന്ന് രണ്ടു വിക്കറ്റുകളാണ് ഈ ഇടംകയ്യൻ പേസ് ബൗളർ സ്വന്തമാക്കിയത്. ഇക്കോണമി റേറ്റ് 12.93. എന്നാൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച വിജയ് ഹസാരെ ട്രോഫിയിലെ മുംബൈ ടീമിൽ അർജുൻ ഇടംപിടിച്ചിരുന്നില്ല. 

ആകെ 1114 താരങ്ങളാണ് ലേലത്തില്‍ പങ്കെടുക്കാനായി പേര് റജിസ്റ്റര്‍ ചെയ്തിരുന്നത്. അന്തിമ പട്ടികയിലെത്തിയ 292 പേരിൽ 164 ഇന്ത്യക്കാരും 125 വിദേശ താരങ്ങളുമാണുള്ളത്. ഏറ്റവും ഉയർന്ന തുകയായ രണ്ടു കോടി രൂപയ്ക്ക് 10 താരങ്ങളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. അതിൽ ഓഫ് സ്പിന്നർ ഹര‍ഭജൻ സിങ്ങും മിഡിൽ ഓർഡർ ബാറ്റ്സ്മാൻ കേദാർ ജാദവും ഉൾപ്പെടുന്നു. 50 ലക്ഷം രൂപയ്ക്കാണ് ചേതേശ്വർ പൂജാരയെ തിരഞ്ഞെടുത്തിരിക്കുന്നത്.

 

English Summary: Sreesanth fails to make it to IPL auction 2021 list, Arjun Tendulkar Shortlisted By Franchises At Rs 20 Lakh Base Price

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com