ADVERTISEMENT

ഇസ്‌ലാമാബാദ്∙ 22 വയസ്സിനുള്ളിൽ തന്നെ ലോകത്തിലെ മികച്ച സ്പിൻ ബോളർ എന്ന സ്ഥാനം ലഭിച്ചയാളാണ് അഫ്ഗാനിസ്ഥാൻ താരം റാഷിദ് ഖാൻ. രാജ്യാന്തര ട്വന്റി20യിൽ ഒന്നാം നമ്പർ ബോളറായ റാഷിദ്, ബാറ്റിങ്ങിലും പലപ്പോഴും കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ (പിഎസ്എൽ) ലഹോർ ക്വാലൻഡേഴ്സ് ടീമിനായി കളിക്കുന്ന റാഷിദ്, കഴിഞ്ഞ ദിവസം പെഷവർ സാൽമിക്കെതിരെ മികച്ച ബാറ്റിങ് പ്രകടനമാണ് പുറത്തെടുത്തത്.

പെഷവർ സാൽമിയുടെ 140 റൺസ് പിന്തുടർന്ന ലഹോർ ക്വാലൻഡേഴ്സ്, 18.3 ഓവറിൽ ലക്ഷ്യം മറികടന്നു. 15 പന്തിൽ 27 റൺസെടുത്ത് പുറത്താകാതെ നിന്ന റാഷിദിന്റെ പ്രകടനം ജയത്തിൽ നിർണായകമായി. ബാറ്റിങ്ങിനിടെ റാഷിദിന്റെ ഒരു ‘ഹെലികോപ്‌റ്റർ ഷോട്ട്’ ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുകയും ചെയ്തു. ‘സോ സ്റ്റൈലിഷ്’ എന്ന അടിക്കുറിപ്പോടെ പാക്കിസ്ഥാൻ സൂപ്പർ ലീഗിന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ ഇതിന്റെ വിഡിയോ പങ്കുവച്ചു.

എന്നാൽ, പിന്നെ നടന്നതാണ് രസകരമായ സംഭവം. പിഎസ്എൽ പേജിലെ വിഡിയോ പങ്കുവച്ചുകൊണ്ട് ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് താരമായ സാറാ ടെയ്‌ലർ റാഷിദിനോട് ചോദിച്ചത് ഇങ്ങനെ: ‘എന്നെയും കൂടി പഠിപ്പിക്കൂ’. വനിതാ ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസത്തിന് അഫ്ഗാൻ താരം ഉടൻ മറുപടിയും നൽകി. ‘തീർച്ചയായും’ എന്നായിരുന്നു റാഷിദ് ഖാന്റെ മറുപടി.

അഫ്ഗാനിസ്ഥാനായി ഇതുവരെ 48 ട്വന്റി20 മത്സരങ്ങൾ കളിച്ച റാഷിദ് ഖാൻ, 12.63 ശരാശരിയിൽ 89 വിക്കറ്റുകൾ വീഴ്ത്തി. ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദ് താരമായ റാഷിദ്, 62 മത്സരങ്ങളിൽനിന്ന് 75 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. ഏകദിന ഫോർമാറ്റിൽ 4754 റൺസ് വാരിക്കൂട്ടിയിട്ടുള്ള സാറാ ടെയ്‌ലർ, ട്വന്റിയിൽ ആകെ 3062 റൺസും നേടിയിട്ടുണ്ട്.

English Summary: Sarah Taylor in awe of Rashid Khan’s Helicopter shot in PSL 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com