ADVERTISEMENT

ബെംഗളൂരു ∙ വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിൽ തുടർച്ചയായ 4–ാം ജയം തേടിയിറങ്ങിയ കേരളത്തിനു ബ്രേക്കിട്ട് കർണാടക. മലയാളിതാരം ദേവ്ദത്ത് പടിക്കലിന്റെ തുടർച്ചയായ 2–ാം സെ‍ഞ്ചുറിയുടെ മികവിൽ കർണാടക 9 വിക്കറ്റിനു കേരളത്തെ തകർത്തു. സ്കോർ: കേരളം 50 ഓവറിൽ 8ന് 277, കർണാടക 45.3 ഓവറിൽ ഒന്നിന് 279. 138 പന്തുകളിൽ 13 ഫോറും 2 സിക്സും പറത്തി ദേവ്‌ദത്ത് പുറത്താകാതെ നേടിയ 126 റൺസാണു നിലവിലെ ജേതാക്കളായ കർണാടകയ്ക്കു കരുത്തായത്. 

ഇന്നിങ്സിലെ ആദ്യ പന്തിൽ റോബിൻ ഉത്തപ്പയെയും (0) 2–ാം ഓവറി‍ലെ 4–ാം പന്തിൽ സഞ്ജു സാംസണെയും (3) നഷ്ടപ്പെട്ട ഷോക്കിൽനിന്നു കരകയറാൻ കേരളത്തിനായില്ല. വൽസൽ ഗോവിന്ദ് (95), ക്യാപ്റ്റൻ സച്ചിൻ ബേബി (54), മുഹമ്മദ് അസ്ഹറുദ്ദീൻ (പുറത്താകാതെ 59) എന്നിവർ തിളങ്ങിയെങ്കിലും വൻ സ്കോറിലേക്കു ടീമിനെ എത്തിക്കാനായില്ല. അഭിമന്യു മിഥുൻ 5 വിക്കറ്റെടുത്തു. മറുപടിയിൽ 2–ാം വിക്കറ്റിൽ 180 റൺസ് കൂട്ടിച്ചേർത്ത് ദേവ്ദത്ത് – കെ.സിദ്ധാർഥ് (86) സഖ്യം കർണാടകയെ ജയത്തിലെത്തിച്ചു. എലീറ്റ് ഗ്രൂപ്പ് സിയിൽ കർണാടകയാണ് ഒന്നാമത്. കേരളം 3–ാം സ്ഥാനത്തേക്കു വീണു. അടുത്ത മത്സരം നാളെ ബിഹാറിനെതിരെ.  

English Summary: Vijay Hazare trophy, Kerala VS Karnataka

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com