ADVERTISEMENT

അഹമ്മദാബാദ്∙ മൊട്ടേര സ്റ്റേഡിയത്തിൽ ഇന്ത്യ – ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിലെ വിവാദങ്ങൾ‌ക്കെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം പ്രഗ്യാൻ ഓജ. ബോളർമാർ നന്നായി തിളങ്ങിയ മത്സരത്തിൽ പിച്ചിനെച്ചൊല്ലി വിവാദം കൊഴുക്കുന്ന പശ്ചാത്തലത്തിലാണ് സ്പിൻ ബോളർ ഓജ നിലപാടു വ്യക്തമാക്കിയത്. ഒരു ബാറ്റ്സ്മാൻ ഇന്നിങ്സിൽ 400 റൺസ് നേടുമ്പോഴും ആര്‍ക്കും ചോദ്യങ്ങളില്ലാത്തത് എന്താണെന്ന് ഓജ ചോദിച്ചു.

സ്പിന്നർമാർ മികച്ച പ്രകടനം നടത്തുമ്പോൾ മാത്രം എന്തിനാണ് ഈ ചോദ്യം ചോദിക്കുന്നത്? പേസ് ബോളർമാർ വിക്കറ്റെടുക്കുമ്പോഴും ഒരു പ്രശ്നവുമില്ല. ബാറ്റ്സ്മാൻമാർ 300 ഉം 400 ഉം റണ്‍സ് എടുക്കുമ്പോഴും പ്രശ്നമില്ല. അതൊരു ലോക റെക്കോർഡ് ആണെന്നാണ് എല്ലാവരും പറയുക. പന്ത് സ്വിങ് ചെയ്യുന്നതിനെയും പുകഴ്ത്തും. എന്നാൽ സ്പിന്നർമാർ തിളങ്ങുമ്പോൾ വിക്കറ്റിന് എന്തുപറ്റിയെന്നാണു ചോദിക്കുന്നത്.

ബാറ്റ്സ്മാൻമാർ വ്യത്യസ്ത സാഹചര്യങ്ങളിൽ ബാറ്റ് ചെയ്യണമെന്നും ഓജ ഒരു സ്പോർട്സ് മാധ്യമത്തോടു വ്യക്തമാക്കി. രണ്ട് ദിവസം കൊണ്ടാണ് അഹമ്മദാബാദിൽ നടന്ന മൂന്നാം ടെസ്റ്റിൽ ഇന്ത്യ വിജയം പിടിച്ചെടുത്തത്. ജയത്തോടെ നാല് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ 2–1ന് മുന്നിലെത്തി.

English Summary: Why is there no question when a batsman scores 400? Pragyan Ojha slams Ahmedabad pitch critics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com