ADVERTISEMENT

സമൂഹ മാധ്യമമായ ഇൻസ്റ്റഗ്രാമിൽ ‘മില്യൺ സെഞ്ചുറി’യടിച്ച് വിരാട് കോലി. ഇൻസ്റ്റഗ്രാമിൽ 100 ദശലക്ഷം (10 കോടി) ഫോളോവേഴ്സ്തികഞ്ഞതോടെ ഈ നേട്ടത്തിലെത്തുന്ന ആദ്യ ക്രിക്കറ്റ് താരവുമായി ഇന്ത്യൻ ടീം ക്യാപ്റ്റൻ.

ഏഷ്യയിൽനിന്ന് ഈ നേട്ടത്തിലെത്തുന്ന ആദ്യ വ്യക്തിയുമാണ് മുപ്പത്തിരണ്ടുകാരനായ കോലി. 

100 മില്യൺ ക്ലബ്ബിലെത്തുന്ന നാലാമത്തെ കായികതാരമാണ് കോലി. പോർച്ചുഗൽ ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ (26.6 കോടി), അർജന്റീന ഫുട്ബോൾ താരം ലയണൽ മെസ്സി (18.7 കോടി), ബ്രസീൽ ഫുട്ബോൾ താരം നെയ്മർ (14.7 കോടി) എന്നിവരാണ് മുന്നിലുള്ളത്.

English Summary: Virat Kohli becomes first cricketer to cross 100 million followers on Instagram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com