ADVERTISEMENT

ന്യൂഡൽഹി∙ ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിൽ പല യുവതാരങ്ങൾ‌ക്കും ഇന്ത്യൻ ടീമില്‍ അവസരം ലഭിക്കാൻ സാധ്യതയില്ലെന്ന് മുൻ ക്രിക്കറ്റ് താരം വി.വി.എസ്. ലക്ഷ്മൺ. മാർച്ച് 12ന് അഹമ്മദാബാദിലാണ് അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയ്ക്കു തുടക്കമാകുന്നത്. നരേന്ദ്ര മോദി സ്റ്റേ‍ഡിയത്തിലാണ് അഞ്ച് മത്സരങ്ങളും നടക്കുക. സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, രാഹുൽ തെവാട്ടിയ എന്നിവർ 19 അംഗ ടീമിൽ ഇടം പിടിച്ചിരുന്നു. ഇവര്‍ക്കു കളിക്കാൻ അവസരം ലഭിക്കില്ലെന്നാണു ലക്ഷ്മണിന്റെ കണ്ടെത്തൽ.

ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും മികച്ച പ്രകടനം നടത്തിയതാണ് ഇവർക്ക് ഇന്ത്യൻ‌ ടീമിലേക്കുള്ള വഴിയൊരുക്കിയത്. ട്വന്റി20 ലോകകപ്പിനുള്ള ടീമിനെ ഒരുക്കേണ്ടതിനാൽ‌ പുതിയ താരങ്ങൾക്കു പരമ്പരയിൽ മുഴുവനും ബെഞ്ചിലായിരിക്കും ഇടമെന്നും ലക്ഷ്മൺ പറഞ്ഞു. സൂര്യകുമാർ‌, ഇഷാൻ‌ കിഷൻ, രാഹുൽ തെവാട്ടിയ എന്നിവർക്ക് ഒരു മത്സരം എങ്കിലും കളിക്കാൻ സാധിക്കുമെന്നു തോന്നുന്നില്ല. കാരണം ഇന്ത്യൻ ടീമിന് നിലവിൽതന്നെ സ്ഥിരതയുള്ള ബാറ്റിങ് നിരയുണ്ട്.

ഒരേ പ്ലേയിങ് ഇലവനെ തന്നെ തുടർച്ചയായി കളിപ്പിക്കുന്നതിനാണ് എനിക്കു താൽപര്യം. നാലാം നമ്പരിൽ ശ്രേയസ് അയ്യരെ തന്നെ ഇനിയും പരിഗണിക്കണമെന്നും ലക്ഷ്മൺ വ്യക്തമാക്കി. മധ്യനിരയിൽ ഇന്ത്യയ്ക്ക് സ്ഥിരതയാർന്ന താരങ്ങളുണ്ട്. അതുകൊണ്ടു തന്നെ അവർക്ക് കളിക്കാൻ അവസരം കിട്ടണമെന്നില്ല. ഹാര്‍ദിക് പാണ്ഡ്യയും ഋഷഭ് പന്തും ഫിനിഷർ‌മാരുടെ റോളിൽ കളിക്കണം.

2020 ജനുവരിക്കു ശേഷം ഋഷഭ് പന്ത് ട്വന്റി20 കളിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ ഫോം നോക്കി പരിഗണിക്കണമെന്നും ലക്ഷ്മൺ ആവശ്യപ്പെട്ടു. സൂര്യകുമാർ‌, ഇഷാൻ‌ കിഷൻ, രാഹുൽ തെവാട്ടിയ എന്നിവർക്ക് അവസരം കിട്ടിയാൽ അവർ‌ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന കാര്യത്തിൽ‌ സംശയമില്ലെന്നും ലക്ഷ്മൺ പറഞ്ഞു.

English Summary: I don’t see Suryakumar Yadav, Ishan Kishan and Rahul Tewatia getting a chance in the T20I series: VVS Laxman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com