ADVERTISEMENT

ജൊഹാനസ്ബർഗ് ∙ ഏകദിനത്തിലെ മറ്റൊരു റെക്കോർഡ് കൂടി സ്വന്തം പേരിലാക്കി പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. രാജ്യാന്തര ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 13 സെഞ്ചുറികൾ നേടിയ താരമെന്ന റെക്കോർഡാണു ബാബറിന്റെ തൊപ്പിയിലെ പുതിയ തൂവൽ.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ പാക്കിസ്ഥാനെ ജയത്തിലേക്കു നയിച്ച സെ‍ഞ്ചുറിയിലൂടെയാണു ക്യാപ്റ്റൻ ബാബർ റെക്കോർഡിലേക്കെത്തിയത്. 13 സെഞ്ചുറികൾ നേടാൻ ബാബറിനു വേണ്ടിവന്നത് 76 ഇന്നിങ്സുകൾ. തിരുത്തിയത് ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംലയുടെ പേരിലുണ്ടായിരുന്ന നേട്ടമാണ് (83 ഇന്നിങ്സ്).  വിരാട് കോലി 86 ഇന്നിങ്സുകളിൽനിന്നാണു 13 സെഞ്ചുറി നേടിയത്. ബാബർ സെഞ്ചുറി നേടിയിട്ടും അവസാന പന്തിലാണു പാക്കിസ്ഥാൻ ജയത്തിലെത്തിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com