sections
MORE

‘പണക്കിലുക്ക’വുമായി ഐപിഎൽ നാളെ മുതൽ; കോടികളൊഴുകുന്ന വഴി ഇതാ...!

rohit-sharma-virat-kohli
SHARE

ചെന്നൈ ∙ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ട്വന്റി20 ക്രിക്കറ്റ് 14–ാം സീസൺ നാളെ മുതൽ. ഉദ്ഘാടന മത്സരത്തിൽ നാളെ രാത്രി 7.30നു നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസും ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സും ഏറ്റുമുട്ടും. മത്സരം സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്സ്റ്റാറിലും തൽസമയം.

കോവിഡ് ഭീഷണിയെ നേരിടാൻ തുടർച്ചയായ 2–ാം വർഷവും ജൈവസുരക്ഷാവലയത്തിലാണ് മത്സരങ്ങൾ. ആദ്യ മത്സരങ്ങളിലേക്കു കാണികൾക്കു പ്രവേശനമില്ല. ചെന്നൈ, മുംബൈ, ബെംഗളൂരു, അഹമ്മദാബാദ്, ന്യൂഡൽഹി, കൊൽക്കത്ത എന്നീ 6 വേദികളാണ് ഈ എഡിഷനിലുള്ളത്. ഫൈനൽ മേയ് 30ന് അഹമ്മദാബാദ് മൊട്ടേര സ്റ്റേഡിയത്തിൽ.

∙ ക്രിക്കറ്റ് മാത്രമല്ല ഐപിഎൽ; കോടികളുടെ ബിസിനസ് കൂടിയാണ്

ലോകമാകെ സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലായ 2008ൽ അവതരിപ്പിക്കപ്പെട്ട കായിക കച്ചവടത്തിന്റെ നൂതന മാതൃകയാണ് ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ട്വന്റി20 ക്രിക്കറ്റ്. ഓരോ സീസൺ കഴിയുന്തോറും വരുമാനത്തിന്റെ കാര്യത്തിൽ ഐപിഎലിനു വച്ചടിവച്ചടി കയറ്റമായിരുന്നു.

കോവിഡിനിടയിൽ യുഎഇയിൽ നടത്തിയ കഴിഞ്ഞ ഐപിഎൽ സീസണിൽ ആകെ 45,800 കോടി രൂപയുടെ ബിസിനസ് നടന്നതായാണ് കണക്ക്. 2019നെക്കാൾ 1700 കോടി രൂപയുടെ കുറവുണ്ടായെങ്കിലും സംഘാടകർ തൃപ്തരാണ്. കഴിഞ്ഞ സീസൺ ഐപിഎൽ ബിസിസിഐക്കു നൽകിയത് 4000 കോടിയുടെ വരുമാനമാണ്.

ചാനൽ സംപ്രേഷണാവകാശം സ്വന്തമാക്കിയ സ്റ്റാർ നെറ്റ്‌വർക്ക് കഴിഞ്ഞ സീസണിലുണ്ടാക്കിയത് 2600 കോടി രൂപയാണ്. ഇത്തവണ ബിസിസിഐ പ്രതീക്ഷിക്കുന്നത് 4500 കോടി രൂപയാണ്.

∙ ടാർഗറ്റ് 2021

ബിസിസിഐ പ്രതീക്ഷ: 4500 കോടി രൂപ*
ബ്രോഡ്കാസ്റ്റ് വരുമാനം (സ്റ്റാർ ഇന്ത്യ): 3270 കോടി
ടൈറ്റിൽ സ്പോൺസർഷിപ്പ് (വിവോ) – 440 കോടി
ഒഫിഷ്യൽ സ്പോൺസർഷിപ്പ് (5 ബ്രാൻഡുകൾ) – 220 കോടി
അംപയർ – സ്ട്രാറ്റജിക് ടൈം ഔട്ട് സ്പോൺസർഷിപ്പ് – 60 കോടി

∙ മിഷൻ ടിവി ടൈം

ബ്രോഡ്കാസ്റ്റർമാരുടെ പ്രതീക്ഷ – 3800 കോടി
കോ–സ്പോൺസർഷിപ്പ് – 150 കോടി
അസോഷ്യേറ്റ് സ്പോൺസർഷിപ്പ് – 40 കോടി
ഒടിടി (ഹോട്സ്റ്റാർ) കോ–സ്പോൺസർഷിപ്പ് – 120 കോടി
പരസ്യനിരക്ക്– 10 സെക്കൻഡിന് 13–14 ലക്ഷം രൂപ

∙ പേരിന് പൊൻപണം

ടീം ജഴ്സി മുൻവശം – 25 കോടി രൂപ
ജഴ്സി പിൻവശം – 13 കോടി
ഹെൽമറ്റ് മുൻവശം – 4 കോടി
ജഴ്സിയുടെ തോൾഭാഗം – 3 കോടി

∙ 50–20

ആകെ വരുമാനത്തിന്റഎ 50% ബിസിസിഐ മറ്റു ടീമുകളുമായി പങ്കുവയ്ക്കും. ആകെ വരുമാനത്തിന്റെ 20 ശതമാനം ഓരോ ടീമും ബിസിസിഐയ്ക്ക് നൽകണം.

∙ ടീം വരുമാനം

എട്ടു ടീമുകൾക്ക് ലഭിച്ചത് – 500 കോടി
ചെന്നൈ, ബാംഗ്ലൂർ, മുംബൈ, കൊൽക്കത്ത – 75 കോടി വീതം
മറ്റു നാലു ടീമുകൾ – 50 കോടി വീതം
(ഇത് ബിസിസിഐ കൈമാറിയ തുക. ഓരോ ടീമിനും സ്പോൺസർഷിപ്പ് വരുമാനം വേറെ)

∙ ടിക്കറ്റ് വരുമാനം

കോവിഡ് മൂലം മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയങ്ങളിൽ നടത്തുന്നതിനാൽ ഗേറ്റ് വരുമാനം കഴിഞ്ഞ സീസണിൽ ടീമുകൾക്കു നഷ്ടമായി. ഈ സീസണിലും ലഭിക്കില്ല.

(* മാർക്കറ്റ് പഠനം നടത്തിയ വിവിധ ഏജൻസികൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം)

English Summary: IPL 14th season from April 9th

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA