ADVERTISEMENT

ചെന്നൈ ∙ ഇന്നലെ ഐപിഎലിലെ ആദ്യമത്സരം നിയന്ത്രിച്ചതു മലയാളികളായ നിതിൻ മേനോനും കെ.എൻ. അനന്തപത്മനാഭനും. മാച്ച് റഫറിയും മലയാളിയായിരുന്നു: കോഴിക്കോട്ടുകാരൻ വി.നാരായണൻകുട്ടി.

മധ്യപ്രദേശിലെ ഇൻഡോറിൽ താമസമാക്കിയ മലയാളി കുടുംബത്തിലെ അംഗമായ നിതിൻ മേനോൻ ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ മികച്ച തീരുമാനങ്ങളിലൂടെ ക്രിക്കറ്റ് വിദഗ്ധരുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. അതേ പരമ്പരയിലൂടെ രാജ്യാന്തര അരങ്ങേറ്റം നടത്തിയ മുൻ കേരള രഞ്ജി ക്യാപ്റ്റൻ അനന്തൻ 2017 മുതൽ ഐപിഎൽ മത്സരങ്ങൾ നിയന്ത്രിക്കുന്നു. തിരുവനന്തപുരം സ്വദേശിയാണ്. ഐസിസി അംപയർമാരുടെ രാജ്യാന്തര പാനലിലേക്കു കഴിഞ്ഞ വർഷമാണ് അനന്തപത്മനാഭൻ തിരഞ്ഞെടുക്കപ്പെട്ടത്.

2018ൽ ഐസിസി മാച്ച് റഫറിമാരുടെ രാജ്യാന്തര പാനലിലേക്കു തിരഞ്ഞെടുക്കപ്പെട്ട നാരായണൻകുട്ടി 1987 മുതൽ 9 വർഷം കേരള ക്രിക്കറ്റ് ടീം താരമായിരുന്നു. ബിസിസിഐ പാനലിൽ 2006 മുതൽ അംഗമാണ്.

English Summary: IPL 2021 malayali umpires

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com