ADVERTISEMENT

ചെന്നൈ ∙ പന്തു കൊണ്ട് നീരുവച്ച മുഖവുമായി ഫീൽഡ് ചെയ്ത വിരാട് കോലി. 5 വിക്കറ്റ് നേട്ടവുമായി കൈവിരിച്ചു നി‍ൽക്കുന്ന ഹർഷൽ പട്ടേൽ.

ആറടി മേലെ ഉയരത്തിൽനിന്നു ക്രീസിലേക്കു പന്തു വർഷിക്കുന്ന കൈൽ ജയ്മിസനും മാർക്കോ ജാൻസനും. ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ മുംബൈയ്ക്കെതിരെ 2 വിക്കറ്റ് ജയവുമായി ബാംഗ്ലൂർ കളംപിടിച്ചപ്പോൾ ക്രീസിൽ നിറഞ്ഞ ചിത്രങ്ങളാണിത്.

സ്കോർ: മുംബൈ 20 ഓവറിൽ 9ന് 159, ബാംഗ്ലൂർ 20 ഓവറിൽ 8ന് 160. 

 മുംബൈയെ ഒതുക്കിയത് അവസാന ഓവറിലെ 3 വിക്കറ്റുകൾപ്പെടെ 5 വിക്കറ്റെടുത്ത ബാംഗ്ലൂർ മീഡിയം പേസർ ഹർഷൽ പട്ടേലാണ്.  ക്രുണാൽ പാണ്ഡ്യയുടെ ക്യാച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെയാണു കോലിക്കു പരുക്കേറ്റത്. കോലിയുടെ കയ്യിൽനിന്നു വഴുതിയ പന്ത് മുഖത്തു കൊണ്ടു. ചതഞ്ഞു ചുവന്ന്, വീങ്ങിയ മുഖവുമായാണു കോലി പിന്നീടു ഫീൽഡിങ് തുടർന്നതും ബാറ്റ് ചെയ്തതും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com