ADVERTISEMENT

ലണ്ടൻ ∙ വീട്ടിലെ ഫിഷ് ടാങ്ക് വൃത്തിയാക്കുന്നതിനിടെ കയ്യിൽ ചില്ലുതുളച്ചു കയറിയതിനെത്തുടർന്ന് ശസ്ത്രക്രിയയ്ക്കു വിധേയനായ ഇംഗ്ലണ്ട് പേസ് ബോളർ ജോഫ്ര ആർച്ചർക്കു പരിശീലനം പുനരാരംഭിക്കാമെന്ന് ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി). ജനുവരിയിലാണ് ഇരുപത്തിയാറുകാരൻ താരത്തിന്റെ വലംകൈയ്ക്കു പരുക്കു പറ്റിയത്.

ഈയാഴ്ച ആർച്ചർക്കു ലഘുപരിശീലനം ആരംഭിക്കാമെന്നും തുടർന്ന് മുഴുവൻ സമയ കളിയിലേക്കു തിരികെയെത്താമെന്നും ഇസിബി അറിയിച്ചു. ഐപിഎലിൽ രാജസ്ഥാൻ റോയൽസ് ടീമംഗമായ ആർച്ചർ ഇപ്പോൾ നടന്നുവരുന്ന ലീഗിലേക്കു വരുമോയെന്ന് ഉറപ്പില്ല. അതേസമയം, ഈ സീസണിൽത്തന്നെ ആർച്ചർ കളിക്കാൻ തയാറാകുമെന്ന ശുഭപ്രതീക്ഷയിലാണ് രാജസ്ഥാൻ.

English Summary: Jofra Archer to start training

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com