ADVERTISEMENT

മുംബൈ∙ പഞ്ചാബിനെ ഏഴു വിക്കറ്റിന് തളച്ച് പൊയിന്റു പട്ടികയിൽ ഒന്നാമതെത്തിയ ആത്മവിശ്വാസത്തിലാണ് ഡൽഹി ക്യാപ്റ്റൻ റിഷഭ് പന്ത്. ഡൽഹിയ്ക്ക് മികച്ച തുടക്കം സമ്മാനിച്ച ശിഖർ ധവാനെയും പൃഥി ഷായെയും അഭിനന്ദിച്ച പന്ത് ശനിയാഴ്ച അഹമ്മദാബാദിൽ നടക്കുന്ന കൊൽക്കത്തയ്ക്കെതിരെയുള്ള മത്സരത്തിൽ പുതയത് എന്തൊക്കെയോ പരീക്ഷിക്കുമെന്ന സൂചനയും നൽകി.

‘ശിഖറും പൃഥ്വിയും നല്ല തുടക്കമാണ് നൽകിയത്. ഒരു മത്സരത്തിൽ മികച്ച തുടക്കം ലഭിച്ചാൽ അത് വലിയ ആശ്വാസമാണ്. കൊൽക്കത്തയ്ക്കെതിരെയുള്ള മത്സരത്തിന് പൂർണ സജ്ജമാണെങ്കിലും അവർക്കായി പുതിയത് ചിലത് പരീക്ഷിക്കേണ്ടിയിരിക്കുന്നു’– പന്ത് പറഞ്ഞു. 

ഇന്നലെ പഞ്ചാബ് കിങ്സിനെതിരെ 7 വിക്കറ്റിനാണ് ഡൽഹി ക്യാപിറ്റൽസ് വിജയിച്ചത്. രാഹുലിന്റെ പകരക്കാരനായി ടീമിനെ നയിക്കാനെത്തിയ മായങ്ക് അഗർവാളിന്റെ ബാറ്റിങ് മികവിൽ പഞ്ചാബ് പടുത്തുയർത്തിയ 166 റൺസ് ശിഖർ ധവാന്റെ(47 പന്തിൽ 69*)യും പൃഥി ഷാ (22 പന്തിൽ 39)യുടെയും ഓപ്പണിങ് കൂട്ടുകെട്ടിന്റെ മികവിൽ മറികടന്നു. 

ഓപ്പണിങ് വിക്കറ്റിൽ വെറും 37 പന്തിൽനിന്ന് ഡൽഹി സ്കോർ ബോർഡിൽ 63 റൺസെത്തിച്ച ശിഖർ ധവാൻ – പൃഥ്വി ഷാ കൂട്ടുകെട്ട് മികച്ച തുടക്കമാണ് ഡൽഹിക്ക് സമ്മാനിച്ചത്. രണ്ടാം വിക്കറ്റിൽ സ്റ്റീവ് സ്മിത്തിനൊപ്പം 41 പന്തിൽ 48 റൺസ്, മൂന്നാം വിക്കറ്റിൽ ഋഷഭ് പന്തിനൊപ്പം 21 പന്തിൽ 36 റൺസ്, പിരിയാത്ത നാലാം വിക്കറ്റിൽ ഷിംറോൺ ഹെറ്റ്മെയറിനൊപ്പം ഏഴു പന്തിൽ 20 റൺസ് എന്നിങ്ങനെ കൂട്ടിച്ചേർത്താണ് ധവാൻ ടീമിനെ വിജയത്തിലെത്തിച്ചത്.

English Summary : Delhi Capitals "Need To Try A Few Things" For Kolkata Leg Of IPL. Says Rishabh Pant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com