ADVERTISEMENT

ലണ്ടൻ‌∙ ഇന്ത്യന്‍‌ പ്രീമിയർ ലീഗിന്റെ നിലവിലെ സീസണില്‍ മത്സരങ്ങൾ‌ വീണ്ടും ആരംഭിച്ചാലും കളിക്കാനുണ്ടാകില്ലെന്ന സൂചന നൽകി രാജസ്ഥാൻ റോയൽസിന്റെ ഇംഗ്ലിഷ് താരം ബെൻ സ്റ്റോക്സ്. വിരലിന് ശസ്ത്രക്രിയ നടത്തിയ ശേഷം മത്സരങ്ങൾക്കു ഫിറ്റ് ആണെങ്കിലും ഐപിഎൽ കളിക്കാൻ സാധിച്ചേക്കില്ലെന്നാണ് ബെൻ സ്റ്റോക്സ് വ്യക്തമാക്കുന്നത്. ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരായ ആദ്യ മത്സരത്തിലാണ് ബെൻ സ്റ്റോക്സിന് വിരലിനു പരുക്കേൽക്കുന്നത്. ബാക്കിയുള്ള മത്സരങ്ങളില്‍ സ്റ്റോക്സിന് കളിക്കാൻ സാധിച്ചില്ല. താരങ്ങൾക്കു കോവിഡ് ബാധിച്ചതോടെ ഐപിഎൽ പകുതിക്കു വച്ചു നിർത്തിവച്ചിരിക്കുകയാണ്.

ഐപിഎൽ വീണ്ടും തുടങ്ങിയാലും ഇംഗ്ലണ്ടിന്റെ പ്രധാന താരങ്ങളെ ലഭ്യമാകില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ഡയറക്ടർ ആഷ്‍ലി ഗിൽസ് നേരത്തേ പ്രതികരിച്ചിരുന്നു. ക്രിക്കറ്റ് മത്സരങ്ങൾ ആരംഭിക്കുമോ, എന്നു തുടങ്ങും എന്നീ കാര്യങ്ങളിൽ ഞങ്ങൾക്കു യാതൊരു അറിവുമില്ലെന്ന് സ്റ്റോക്സ് പ്രതികരിച്ചു. എങ്കിലും ഇംഗ്ലണ്ട് താരങ്ങൾക്ക് ഇത്തരം ലീഗുകളിൽ കളിക്കാൻ സമയമുണ്ടാകില്ലെന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അറിയിച്ചിരിക്കുന്നത്. ഐപിഎല്ലിന്റെ അടുത്ത എഡിഷനിൽ തിരിച്ചെത്തുമെന്നും സ്റ്റോക്സ് ഒരു രാജ്യാന്തര മാധ്യമത്തിൽ എഴുതിയ കോളത്തിൽ വ്യക്തമാക്കി.

എന്നു കളിക്കാൻ സാധിക്കുമെന്ന് എനിക്കു കൃത്യമായി പറയാൻ സാധിക്കില്ല. ഒൻപത് ആഴ്ചകൾക്കു ശേഷം ക്രിക്കറ്റിലേക്കു മടങ്ങിയെത്തിയേക്കാം. പരുക്ക് ഭേദമാകുന്നതു മാത്രമല്ല, മാനസികമായി തയാറാകുന്നതും പ്രൊഫഷനൽ സ്പോർട്സിൽ പ്രധാനമാണ്. വളരെ നേരത്തേ തന്നെ രാജസ്ഥാൻ റോയൽസ് ടീമുമായി പിരിയേണ്ടിവന്നതു കഠിനമായ കാര്യമായിരുന്നു. എങ്കിലും ഐപിഎൽ‌ നിർത്തിവച്ചതിനാൽ താരങ്ങളെല്ലാം അവരുടെ കുടുംബത്തോടൊപ്പമായിരിക്കും– സ്റ്റോക്സ് അഭിപ്രായപ്പെട്ടു.

English Summary: Playing in IPL after injury is difficult, Ben Stokes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com