ADVERTISEMENT

മുംബൈ ∙ ഐപിഎൽ ക്രിക്കറ്റിൽനിന്നു  പുറത്താക്കപ്പെട്ട ഡ‍െക്കാൻ ചാര്‍ജേഴ്സുമായുള്ള നിയമ യുദ്ധത്തിൽ ബിസിസിഐയ്ക്ക് ആശ്വാസം. ഐപിഎലിൽ നിന്നു പുറത്താക്കിയതിനു ഡെക്കാൻ ചാർജേഴ്സിന് ബിസിസിഐ 4,800 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന സിംഗിൾ ബെഞ്ചിന്റ ഉത്തരവ് ബോംബെ ഹൈക്കോടതി റദ്ദാക്കി. 100 കോടി രൂപയുടെ ബാങ്ക് ഗാരന്റി നൽകണമെന്ന ചട്ടം ലംഘിച്ചതിനാണ് ഡെക്കാൻ ചാർജേഴ്സിനെ പുറത്താക്കിയതെന്നു ബിസിസിഐയുടെ വാദം ഡിവിഷൻ‌ ബെഞ്ച് അംഗീകരിച്ചു.

കരാർ ലംഘനത്തിന്റെ പേരിൽ പേരിൽ 2012 ലാണ് ഡെക്കാൻ ചാർജേഴ്സിനെ ഐപിഎലിൽ നിന്നു പുറത്താക്കിയത്. തുടർന്നു ടീം ഉടമകളായ ഡെക്കാൻ ക്രോണിക്കിൾസ് ഹോൾഡിങ്സ് ലിമിറ്റഡ് കോടതിയെ സമീപിക്കുകയായിരുന്നു. ഡെക്കാൻ ചാർജേഴ്സിന് അനുകൂലമായി കഴിഞ്ഞവർഷം പുറപ്പെടുവിച്ച ഉത്തരവാണ് ഹൈക്കോടതി ഇപ്പോൾ റദ്ദാക്കിയത്.

English Summary: BCCI wins legal battle against Deccan Chargers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com