ADVERTISEMENT

ബ്രിസ്റ്റോൾ ∙ ഇംഗ്ലണ്ടിനെതിരായ വനിതാ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ഫോളോ ഓൺ ചെയ്തു. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്കോർ (9ന് 396 ഡിക്ലയേഡ്) പിന്തുടർന്നിറങ്ങിയ ഇന്ത്യ 3–ാം ദിനമായ ഇന്നലെ 231നു പുറത്തായി. ഓപ്പണർമാരായ സ്മൃതി മന്ഥനയും (78) ഷഫാലി വർമയും (96) മാത്രമാണ് തിളങ്ങിയത്. ഇംഗ്ലണ്ടിനായി സോഫി എക്കിൾ‌സ്റ്റൻ 4 വിക്കറ്റെടുത്തു. 2–ാം ഇന്നിങ്സിനിറങ്ങിയ ഇന്ത്യ ചായനേരത്ത് ഒന്നിന് 83ലാണ്. ഷഫാലി വർമയും (55) ദീപ്തി ശർമയുമാണു (18) ക്രീസിൽ. മഴ ഇടയ്ക്കു കളി തടസ്സപ്പെടുത്തി. 

English Summary: India - England women test match day 3

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com