ADVERTISEMENT

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റിൽ പുതിയ ചരിത്രമെഴുതി ടെസ്റ്റ് ടീമിനു പിന്നാലെ ഏകദിന, ട്വന്റി20 സ്പെഷലിസ്റ്റുകളെ ഉൾപ്പെടുത്തി രണ്ടാമതൊരു ടീം കൂടി വിദേശ പര്യടനത്തിനു തയാറെടുക്കുകയാണ്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനല്‍ കളിക്കുന്ന ഇന്ത്യൻ ടീം അതിനുശേഷം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലേക്ക് കടക്കുമ്പോൾ, ശിഖർ ധവാന്റെ നേതൃത്വത്തിനുള്ള ഏകദിന, ട്വന്റി20 ടീം ശ്രീലങ്കയിൽ പര്യടനം നടത്തും. ഇതിനു മുന്നോടിയായി മുംബൈയിലെ ഹോട്ടലിൽ ക്വാറന്റീനിലാണ് ധവാനും ടീമംഗങ്ങളും.

മലയാളി താരം സഞ്ജു സാംസണും ദേവ്ദത്ത് പടിക്കലുമെല്ലാം ഇന്ത്യൻ ടീമിന്റെ ഭാഗമാണ്. നെറ്റ് ബോളറായി മറ്റൊരു മലയാളി താരം സന്ദീപ് വാരിയരുമുണ്ട്. മുംബൈയിലെ ഹോട്ടൽ മുറിയിൽ ക്വാറന്റീനിൽ കഴിയുന്ന ഇന്ത്യൻ താരങ്ങൾ എങ്ങനെയാണ് സമയം ചെലവഴിക്കുന്നതെന്ന് ചില ആരാധകർക്കെങ്കിലും സംശയമുണ്ടാകും. മൊബൈലിൽ നോക്കിയും ടിവി കണ്ടും മാത്രം 14 ദിവസം തള്ളി നീക്കാനാവില്ലെന്ന് തീർച്ച. മാത്രമല്ല, റൂമിനുള്ളിൽ 14 ദിവസം അടച്ചിരിക്കുമ്പോൾ ശരീരക്ഷമതയുടെ കാര്യത്തിൽ ശ്രദ്ധിക്കാതെ വയ്യ.

താരങ്ങളുടെ ക്വാറന്റീൻ ജീവിതം പരിചയപ്പെടുത്താൻ പ്രത്യേകം തയാറാക്കിയ വിഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോൾ ബോർഡ് (ബിസിസിഐ). മലയാളി താരം സഞ്ജു സാംസൺ അദ്ദേഹത്തിന്റെ ദിനചര്യ പരിചയപ്പെടുത്തുന്ന വിഡിയോയാണ് ബിസിസിഐ ട്വീറ്റ് ചെയ്തിരിക്കുന്നത്. രാവിലെ ഉണർന്നെണീൽക്കുന്നതു മുതൽ രാത്രി ഉറങ്ങുന്നതുവരെ താരം ചെയ്യുന്ന കാര്യങ്ങളാണ് വിഡിയോയിലുള്ളത്. 14 ദിവസം ഒരു മുറിയിൽ ഒറ്റയ്ക്കു കഴിയുമ്പോൾ, അതിനായി സഞ്ജു റൂമിൽ തയാറാക്കിയിരിക്കുന്ന ക്രമീകരണങ്ങളും വിഡിയോയിൽ പരിചയപ്പെടുത്തുന്നുണ്ട്. വിഡിയോ കാണാം: 

English Summary: From books to gym, Sanju Samson shares story of his quarantine life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com