ADVERTISEMENT

ലണ്ടൻ∙ ന്യൂസീലൻഡിനെതിരായ രാജ്യാന്തര മത്സരത്തിലെ അരങ്ങേറ്റം ഇംഗ്ലിഷ് പേസർ ഓലി റോബിൻസന് അത്ര സന്തോഷം നിറഞ്ഞതായിരിക്കില്ല. താരത്തിന്റെ അരങ്ങേറ്റ മത്സരത്തോടൊപ്പം ഉയർന്നു വന്നത് പഴയ വംശീയ അധിക്ഷേപങ്ങൾ നിറഞ്ഞ ട്വീറ്റുകളും കൂടിയായിരുന്നു. താരത്തിന്റെ പഴയ ട്വീറ്റുകൾ സമൂഹമാധ്യങ്ങളിൽ വൈറലായി. ഇതോടെ അന്വേഷണ വിധേയമായി റോബിൻസണെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർ‍ഡ് സസ്പെൻഡ് ചെയ്യുകയും ചെയ്തു. 

റോബിൻസന്റെ ട്വീറ്റുകൾക്കൊപ്പം ഇംഗ്ലണ്ട് ക്യാപ്റ്റൻ ഒയിന്‍ മോർഗന്റെയും ജോസ്‍ ബട്‍ലറുടെയും ചില ട്വീറ്റുകളും വീണ്ടും ചർച്ചയാകുകയാണ്. ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെയാണ് ട്വീറ്റിലൂടെ മോർഗനും ബട്‍ലറും ലക്ഷ്യമിട്ടതെന്നാണു പരാതി. ഇരുവർക്കുമെതിരെ അന്വേഷണം നടക്കുന്നുണ്ടെന്ന  വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. അതേസമയം ഇംഗ്ലണ്ട് ക്യാപ്റ്റൻ ഒയിന്‍ മോർഗൻ ആദ്യമായി വിഷയത്തിൽ പ്രതികരിക്കുകയും ചെയ്തു. ട്വീറ്റിൽ ആരെയും കളിയാക്കിയിട്ടില്ലെന്നാണു മോര്‍ഗന്റെ വാദം. ‘സർ’ എന്ന വാക്ക് തുടർച്ചയായി ഉപയോഗിച്ച് മോർഗനും ബട്‍ലറും ഇന്ത്യന്‍ ഫാൻസിനെ കളിയാക്കിയെന്നാണ് ആരോപണം. 

എന്നാൽ ‘സർ’ വിളിയിലൂടെ ബഹുമാനിക്കുകയാണു ചെയ്തതെന്നാണു മോർഗന്റെ വാദം. ഞാന്‍ ആരെയെങ്കിലും സമൂഹമാധ്യമത്തിൽ സർ എന്നു വിളിച്ചിട്ടുണ്ടെങ്കിൽ അതു ബഹുമാന സൂചകമായാണ്. ആളുകൾ തെറ്റിദ്ധരിച്ചതാകാം. അതുകൊണ്ട് ഇക്കാര്യത്തെക്കുറിച്ചു കൂടുതൽ ചിന്തിച്ചിട്ടില്ല– മോർഗൻ പ്രതികരിച്ചു.

English Summary: ‘It is a sign of respect’ – Eoin Morgan responds to his old tweets mocking Indian fans

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com