ADVERTISEMENT

കൊളംബോ ∙ ഏകദിന, ട്വന്റി 20 പരമ്പരകൾക്കായി ഇന്ത്യൻ ക്രിക്കറ്റ് ടീം ശ്രീലങ്കയിലെത്തി. ശിഖർ ധവാന്റെ നേതൃത്വത്തിലുള്ള ഇരുപതംഗ സംഘമാണ് ഇന്നലെ കൊളംബോയിലെത്തിയത്. മൂന്നുവീതം ഏകദിന, ട്വന്റി 20 മത്സരങ്ങളാണു പരമ്പരയിലുള്ളത്. ആദ്യ ഏകദിനം ജൂലൈ 13ന് നടക്കും. ഭുവനേശ്വർ കുമാറാണ് ഉപനായകൻ. രാഹുൽ ദ്രാവിഡാണ് പരിശീലകൻ.

വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ‘സീനിയർ’ ടീം ഇംഗ്ലണ്ടിൽ ടെസ്റ്റ് പരമ്പരയിൽ പങ്കെടുക്കുന്ന സമയത്താണ് ശ്രീലങ്കൻ പര്യടനത്തിനായി ബിസിസിഐ യുവ സംഘത്തെ അയയ്ക്കുന്നത്. മലയാളികളായ സഞ്ജു സാംസണും ദേവ്‍ദത്ത് പടിക്കലും ഉൾപ്പെട്ട ടീമിൽ 6 പേർ പുതുമുഖങ്ങളാണ്.

ടീമംഗങ്ങൾ ജൂലൈ ഒന്നുവരെ ഹോട്ടലിൽ ക്വാറന്റീനിൽ കഴിയണമെന്നാണു നിർദേശം. രണ്ടു മുതൽ പരിശീലനത്തിനിറങ്ങാമെങ്കിലും ടീം ഒരുമിച്ചുള്ള പരിശീലനം അഞ്ചിനേ ആരംഭിക്കൂ. ജൂലൈ 13നാണ് ആദ്യ ഏകദിനം. പിന്നാലെ 16ന് രണ്ടാം ഏകദിനവും 18ന് മൂന്നാം ഏകദിനവും നടക്കും. ജൂലൈ 21, 23, 25 തീയതികളിലായാണ് ട്വന്റി20 മത്സരങ്ങൾ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൊളംബോയിലെ ആർ.പ്രേമദാസ സ്റ്റേഡിയത്തിലാണ് എല്ലാ മത്സരങ്ങളും നടക്കുക.

ശ്രീലങ്കയിൽ പര്യടനത്തിനെത്തിയ ഇന്ത്യൻ ടീമംഗങ്ങൾ:

ശിഖർ ധവാൻ (ക്യാപ്റ്റൻ), ഭുവനേശ്വർ കുമാർ (വൈസ് ക്യാപ്റ്റൻ), പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കൽ, ഋതുരാജ് ഗെയ്‌ക്‌വാദ്, സൂര്യകുമാർ യാദവ്, മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ, നിതീഷ് റാണ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), യുസ്‌വേന്ദ്ര ചെഹൽ, രാഹുൽ ചാഹർ, കൃഷ്ണപ്പ ഗൗതം, ക്രുണാൽ പാണ്ഡ്യ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ദീപക് ചാഹർ, നവ്ദീപ് സെയ്നി, ചേതൻ സാകരിയ

team-india-1
deepak-chahar
saini-kuldeep
team-india
dhawan-and-co-at-sri-lanka
dravid-at-sri-lanka
prithvi-shaw
sanju-samson-and-co

English Summary: India’s Second String Team Flies To Sri Lanka For ODI & T20I Series

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com