ഫൈനലിനിടെ സമ്മർദം കാരണം ശുചിമുറിയിൽ ഒളിച്ചു: കൈൽ ജയ്മിസൺ

kohli-jamieson
SHARE

ലണ്ടൻ ∙ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ അവസാന ഇന്നിങ്സിനിടെ സമ്മർദം താങ്ങാനാവാതെ ശുചിമുറിയിൽ ഒളിച്ചിരുന്നാണ് ആശ്വാസം കണ്ടെത്തിയതെന്ന് ന്യൂസീലൻഡ് പേസർ കൈൽ ജയ്മിസൺ.

മത്സരത്തിന്റെ അവസാനദിനം ക്യാപ്റ്റൻ കെയ്ൻ വില്യംസണും റോസ് ടെയ്‌ലറും വിജയലക്ഷ്യമായ 139 റൺസ് സ്കോർ പിന്തുടരുന്നതു ടീമംഗങ്ങൾ കണ്ടതു ‍ഡ്രസിങ് റൂമിലെ ടിവിയിലായിരുന്നു.

എന്നാൽ, പുറത്ത് ഇന്ത്യൻ ആരാധകർ ഓരോ തവണ ആർത്തു വിളിക്കുമ്പോഴും വിക്കറ്റ് വീണെന്നു കരുതി കൂടുതൽ സമ്മർദത്തിലായി. തുടർന്ന് അൽപം നിശ്ശബ്ദതയ്ക്കായി ശുചിമുറിയിൽ അടച്ചിരുന്നുവെന്ന് താരം അഭിമുഖത്തിൽ വെളിപ്പെടുത്തി.

English Summary: Kyle Jamieson hid in toilet to flee rigidity of New Zealand’s run chase

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS