ADVERTISEMENT

ദുബായ് ∙ ഐസിസി ഏകദിന റാങ്കിങ്ങിൽ അനക്കമില്ലാതെ വിരാട് കോലിയും രോഹിത് ശർമയും. ബാറ്റ്സ്മാൻമാരിൽ കോലി രണ്ടാം സ്ഥാനത്തും രോഹിത് മൂന്നാംസ്ഥാനത്തും തുടരുകയാണ്. പാക്കിസ്ഥാൻ താരം ബാബർ അസമാണ് ഒന്നാം സ്ഥാനത്ത്.

ബോളർമാരിൽ ജസ്പ്രിത് ബുമ്രയും ഓൾറൗണ്ടർമാരിൽ രവീന്ദ്ര ജഡേജയുമാണ് ആദ്യ പത്തിലുള്ള ഇന്ത്യക്കാർ. ബുമ്ര അഞ്ചിൽ നിന്നു ആറിലേക്കു താഴ്ന്നപ്പോൾ ജഡേജ ഒൻപതാം സ്ഥാനത്താണ്. ട്വന്റി20 ബാറ്റ്സ്മാൻമാരിൽ വിരാട് കോലി അഞ്ചാം സ്ഥാനത്തു തുടരുന്നു. ഏഴാം സ്ഥാനത്തായിരുന്ന കെ.എൽ.രാഹുൽ ആറിലെത്തി. ഇംഗ്ലണ്ടിന്റെ ഡേവിഡ് മാലനാണ് ഒന്നാമത്.

English Summary: ICC Rankings: Virat Kohli, Rohit Sharma in Top 3

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com