ADVERTISEMENT

ദുബായ് ∙ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ ന്യൂസീലൻഡിനോടു തോറ്റതിനു പിന്നാലെ ഇന്ത്യ അടുത്ത ലോക ചാംപ്യൻഷിപ്പിനിറങ്ങുന്നു. ഓഗസ്റ്റ് നാലിനു തുടങ്ങുന്ന ഇംഗ്ലണ്ടിനെതിരെയായ പരമ്പര 2021–23 ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ ആദ്യമത്സരമാകും. അഞ്ച് ടെസ്റ്റുകൾ ഉൾപ്പെടുന്നതാണ് ഇംഗ്ലണ്ടിനെതിരായ പരമ്പര. രണ്ടു വർഷ കാലയളവിൽ ആറു പരമ്പരകളാണ് ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഒൻപത് ടീമുകളും കളിക്കേണ്ടത്.

ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ബംഗ്ലദേശ് എന്നീ ടീമുകൾക്കെതിരെയാണ് ഇന്ത്യയുടെ എവേ പരമ്പരകൾ. ഓസ്ട്രേലിയ, ന്യൂസീലൻഡ്, ശ്രീലങ്ക ടീമുകൾ ഇന്ത്യയിൽ കളിക്കാനെത്തും. നിലവിലെ ചാംപ്യൻമാരായ ന്യൂസീലൻഡിന് ദക്ഷിണാഫ്രിക്ക, ബംഗ്ലദേശ്, ശ്രീലങ്ക ടീമുകളാണ് നാട്ടിലെ എതിരാളികൾ. എതിരാളികളുടെ തട്ടകത്തിൽ അവർ നേരിടേണ്ടത് ഇംഗ്ലണ്ട്, പാക്കിസ്ഥാൻ, ഇന്ത്യ ടീമുകളെയും.

ഒരു പരമ്പരയിൽ ആകെ നേടാവുന്നത് 120 പോയിന്റാണ്. ആകെ നേടുന്ന പോയിന്റുകൾക്കു പകരം പോയിന്റ് ശതമാനമാണ് ഫൈനലിസ്റ്റുകളെ നിശ്ചയിക്കുക. രണ്ടു ടെസ്റ്റുകളുള്ള പരമ്പരയിലെ ഒരു ടെസ്റ്റ് ജയിക്കുന്ന ടീമിന് 60 പോയിന്റ് കിട്ടുമ്പോൾ 5 ടെസ്റ്റ് പരമ്പരയിലെ ഒരു ടെസ്റ്റ് ജയിക്കുന്ന ടീമിന് 24 പോയിന്റേ കിട്ടുകയുള്ളൂ. ഇതു കൊണ്ടാണ് സ്ഥാനനിർണയത്തിൽ പോയിന്റ ശതമാനം പരിഗണിക്കുന്നത്.

English Summary: Team India's schedule for 2021-23 World Test

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com