sections
MORE

ബുമ്ര വന്നാൽ ഞാൻ നോൺ സ്ട്രൈക്കർ: ഗെയിം പ്ലാൻ വെളിപ്പെടുത്തി ഡേവിഡ് മലാൻ

HIGHLIGHTS
  • ഇംഗ്ലിഷ് ബാറ്റ്സ്മാൻ ഡേവിഡ് മലാൻ 'മനോരമ ഓൺലൈനോടു' സംസാരിക്കുന്നു
david malan 123
SHARE

ഓവൽ ടെസ്റ്റിന്റെ അവസാന ദിനം ആദ്യ സെഷനിൽ ഇംഗ്ലിഷ് ബാറ്റ്സ്മാൻ ഡേവിഡ് മലാൻ റണ്ണൗട്ടായിരുന്നില്ലെങ്കിൽ കളിയുടെ വിധി മറ്റൊന്നാകുമായിരുന്നെന്നു വിലയിരുത്തുന്നവരുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ ഇതുവരെ കളിച്ച 17 കളികളിൽ വിസ്മയകരമെന്നു വിശേഷിപ്പിക്കാവുന്ന പ്രകടനങ്ങൾ അധികമില്ലെങ്കിലും ഈ യോർക്‌ഷർ താരത്തിന്റെ പ്രതിഭയിൽ സിലക്ടർമാർ വിശ്വാസമർപ്പിക്കുകയാണ്. 

വെള്ളിയാഴ്ച മാഞ്ചസ്റ്ററിൽ ആരംഭിക്കാനിരുന്ന 5–ാം ടെസ്റ്റിൽ ഇന്ത്യയെ പരാജയപ്പെടുത്തി പരമ്പര സമനിലയിലാക്കാമെന്ന പ്രതീക്ഷയിലായിരുന്നു ഇംഗ്ലണ്ടെന്ന് എക്സ്ക്ലൂസീവ് ഓൺലൈൻ അഭിമുഖത്തിൽ മലാൻ ‘മനോരമ’യോടു പറഞ്ഞു. 

ആരാധകർക്കു വ്യക്തിഗത വിഡിയോ സന്ദേശങ്ങൾ നൽകാൻ അവസരമൊരുക്കുന്ന ഗോനട്സ് പ്ലാറ്റ്ഫോമിൽ ജോണ്ടി റോഡ്സ്, വിശ്വനാഥൻ ആനന്ദ്, ലാൻസ് ക്ലൂസ്നർ, ഡേവിഡ് മില്ലർ തുടങ്ങിയ താരങ്ങൾക്കൊപ്പം മലാനും സജീവമാണ്. 

? ഓവൽ ടെസ്റ്റിന്റെ 5–ാം ദിവസം ഇംഗ്ലണ്ട് ആക്രമിച്ചു കളിക്കേണ്ടതായിരുന്നില്ലേ

∙ അങ്ങനെ കരുതുന്നില്ല. ആ ദിവസം ആദ്യത്തെ 2 സെഷനിൽ നന്നായി ബാറ്റ് ചെയ്ത് സ്കോർ ചെയ്തിരുന്നെങ്കിൽ സ്ഥിതി മെച്ചമായിരുന്നേനെ. എന്നാൽ‍, ഇന്ത്യൻ ബോളർമാർ മനോഹരമായി പന്തെറിഞ്ഞു. ആദ്യ ഇന്നിങ്സിൽ റൺസ് കുറഞ്ഞതാണ് യഥാർഥത്തിൽ ഇംഗ്ലണ്ടിനു തിരിച്ചടിയായത്. 

? ഇന്ത്യൻ ബോളർമാരിൽ ആരെ നേരിടാനാണ് ഏറ്റവും ബുദ്ധിമുട്ടിയത് 

∙എല്ലാവരും മികച്ച ബോളർമാരാണ്. വൈവിധ്യമാണ് പ്രത്യേകത. ഒരാളെ ഒരു വിധം നേരിട്ടു ആത്മവിശ്വാസം നേടുമ്പോൾ, വ്യത്യസ്തനായ മറ്റൊരു ബോളർ എത്തും. അവരെ ആരെയും നേരിടുന്നത് എളുപ്പമായിരുന്നില്ല. 

? ജസ്പ്രീത് ബുമ്രയെ എങ്ങനെ നേരിടാനായിരുന്നു പദ്ധതി

∙ബുമ്ര പന്തെറിയാൻ വരുമ്പോൾ നോൺ സ്ട്രൈക്കർ ആകുന്നതാണ് ഏറ്റവും നല്ല മാർഗം. ഉജ്വല ബോളറാണ്. 90 മൈൽ വേഗത്തിൽ ബാറ്റ്സ്മാൻമാരെ വെള്ളം കുടിപ്പിക്കുന്ന പന്തുകൾ എറിയാൻ അദ്ദേഹത്തിനു കഴിയും. മറ്റു ബോളർമാരെ അപേക്ഷിച്ച് വ്യത്യസ്ത കോണിലാണ് പന്തിന്റെ റിലീസ്. ഔട്ടാകാതിരിക്കാൻ പരമാവധി ശ്രമിക്കുകയെന്നതാണ് ബുമ്രയ്ക്കതിരെ ഏറ്റവും നല്ല മാർഗം. 

? ട്വന്റി20 ലോകകപ്പിനെക്കുറിച്ചുള്ള പ്രതീക്ഷകൾ എന്തൊക്കെ 

∙ അൽപം കൂടി സമയം ആ ടൂർണമെന്റിനു തയാറെടുക്കാൻ ലഭിക്കും. ഈ വർഷം തുടക്കത്തിൽ ഇന്ത്യയിൽ കളിച്ച പരിചയമുണ്ട്. യുഎഇയിൽ സാഹചര്യങ്ങൾ അൽപം വ്യത്യസ്തമായിരിക്കും. അതുമായി പെട്ടെന്നു പൊരുത്തപ്പെടുക എന്നതാണ് പ്രധാനം. 

നിലവിലുള്ള ഏകദിന ചാംപ്യൻമാരെന്ന നിലയിൽ ഈ ടൂർണമെന്റ് കൂടി ജയിക്കാമെന്ന പ്രതീക്ഷയുണ്ട്. അനിൽ കുംബ്ലെയുടെ അനുഭവ സമ്പത്തിൽ നിന്നു പലതും മനസ്സിലാക്കാൻ കഴിഞ്ഞു

English Summary: David Malan discloses tactics, after match being called off

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA