ADVERTISEMENT

ദുബായ്∙ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് കളിക്കാൻ ഇന്ത്യ വിമുഖത കാട്ടിയതിന്റെ കാരണം വെളിപ്പെടുത്തി ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി. മത്സരത്തിന് ഇറങ്ങാൻ വിമുഖത കാട്ടിയതിനു താരങ്ങളെ കുറ്റം പറയാനാകില്ലെന്നും ടീം ഫിസിയോ യോഗേഷ് പാർമർ താരങ്ങളുമായി വളരെ അടുത്ത് ഇടപഴകിയിരുന്നെന്നും ഗാംഗുലി പറഞ്ഞു. 

‘താരങ്ങളെ കുറ്റം പറയാനാകില്ല. ടീം ഫിസിയോ യോഗേഷ് പാർമർ താരങ്ങളുമായി അടുത്ത് ഇടപഴകിയിരുന്നു. നിതിൻ പട്ടേൽ കൂടി ക്വാറന്റീനിലായതോടെ താരങ്ങളുമായി പാർമറാണ് ഇടപഴകിയത്. അദ്ദേഹമാണു താരങ്ങൾക്കു മസാജ് ചെയ്തു നൽകിയിരുന്നത്. താരങ്ങളുടെ കോവിഡ് പരിശോധന പോലും അദ്ദേഹമാണു നടത്തിയത്. പാർമർ പോസിറ്റീവാണെന്നു സ്ഥിരീകരിച്ചതോടെ ഡ്രസിങ് റൂം ‍ഞെട്ടിത്തരിച്ചു. 

തങ്ങൾക്കും കോവിഡ് പിടിപെട്ടിരിക്കുമെന്നു താരങ്ങൾ കരുതി. എല്ലാവരും ഭയന്നുപോയി. ബയോ ബബിളിൽ എല്ലാ സമയവും ചെലവഴിക്കുക എന്നത് ഒട്ടും എളുപ്പമല്ല. താരങ്ങളുടെ മാനസികാവസ്ഥ കൂടി കണക്കിലെടുക്കണം.’– ഗാംഗുലി ദേശീയ മാധ്യമത്തോടു പ്രതികരിച്ചു.  

അഞ്ചാം ടെസ്റ്റ് റദ്ദാക്കിയതോടെ ഇന്ത്യൻ താരങ്ങൾ ദുബായിൽ വിവിധ ഐപിഎൽ ഫ്രാഞ്ചൈസികൾക്കൊപ്പം ചേർന്നു. സെപ്റ്റംബർ 19നു ഐപിഎൽ രണ്ടാം പാദത്തിലെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് മുംബൈ ഇന്ത്യൻസിനെ നേരിടും. 

English Summary: Sourav Ganguly, BCCI President, REVEALS Why Virat Kohli-Led Team India Feared Playing 5th Test at Old Trafford

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com