ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിന്റെ രണ്ടാം ഘട്ട മത്സരങ്ങൾക്ക് തുടക്കമായപ്പോൾ രണ്ടാം മത്സരത്തിൽ ഏറ്റുമുട്ടിയത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരുമാണ്. വിരാട് കോലി നയിച്ച റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ വെറും 92 റൺസിന് എറിഞ്ഞിട്ട കൊൽക്കത്ത, ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യത്തിലെത്തുകയും ചെയ്തു.

ഇതിനിടെ, മത്സരത്തിനു മുൻപ് മുൻ ഇന്ത്യൻ താരവും കൊൽക്കത്തയുടെ മുൻ നായകനുമായ ഗൗതം ഗംഭീർ നടത്തിയൊരു പ്രവചനമാണ് ഇപ്പോൾ ട്രോളുകളിലെ പ്രധാന വിഷയങ്ങളിലൊന്ന്. കൊൽക്കത്ത – ബാംഗ്ലൂർ മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരം ബാംഗ്ലൂരിന്റെ ദക്ഷിണാഫ്രിക്കൻ താരം എ.ബി. ഡിവില്ലിയേഴ്സ് ആയിരിക്കുമെന്നായിരുന്നു ഗംഭീറിന്റെ പ്രവചനം.

എന്നാൽ, മത്സരത്തിൽ സംഭവിച്ചതോ? ബാംഗ്ലൂർ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകർന്ന മത്സരത്തിൽ ഡിവില്ലിയേഴ്സ് ഗോൾഡൻ ഡക്കായി! നേരിട്ട ആദ്യ പന്തിൽത്തന്നെ ആന്ദ്രെ റസ്സലാണ് ഡിവില്ലിയേഴ്സിനെ പുറത്താക്കിയത്. റസ്സലിന്റെ തകർപ്പൻ യോർക്കറിൽ സ്റ്റംപ് തെറിച്ചാണ് ഡിവില്ലിയേഴ്സ് മടങ്ങിയത്.

ഡിവില്ലിയേഴ്സിനു പുറമേ ആർസിബി നിരയിൽ പുതിയതായി എത്തിയ ശ്രീലങ്കൻ താരം വാനിന്ദു ഹസരംഗയും ഗോൾ‍ഡൻ ഡക്കായി. നേരിട്ട ആദ്യ പന്തിൽത്തന്നെ വരുൺ ചക്രവർത്തി ഹസരംഗയെ എൽബിയിൽ കുരുക്കി. മലയാളി താരം സച്ചിൻ ബേബിക്ക് ദീർഘനാളുകൾക്കുശേഷം അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. 17 പന്തിൽ ഏഴു റൺസെടുത്ത സച്ചിനെയും ചക്രവർത്തി പുറത്താക്കി.

English Summary: Gautam Gambhir predicts AB de Villiers to hit most sixes vs KKR, he gets out for a golden duck

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com