ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് മൂലം ആഭ്യന്തര മത്സരങ്ങൾ മുടങ്ങിയതിനാൽ പ്രയാസത്തിലായ താരങ്ങൾക്ക് ആശ്വാസമായി ബിസിസിഐ പ്രതിഫല വർധന പ്രഖ്യാപിച്ചു. 2019–20 സീസണിലെ മത്സരങ്ങളിൽ പങ്കെടുത്തവർക്ക്, കോവിഡ് മൂലം മുടങ്ങിയ 2020–21 സീസണിലെ മത്സരങ്ങൾക്കു പകരമായി മാച്ച് ഫീയുടെ 50% അധികമായി നൽകും. പുതിയ സീസണിലെ മത്സരങ്ങൾക്കുള്ള പ്രതിഫലവും വർധിപ്പിച്ചു.

40ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുള്ള രഞ്ജി താരങ്ങൾക്ക് ഇനി മുതൽ ഓരോ രഞ്ജി മത്സരത്തിനും പ്രതിദിനം 60,000 രൂപ വീതം ലഭിക്കും. 21 മുതൽ 40 വരെ മത്സരങ്ങൾ കളിച്ചിട്ടുള്ളവർക്ക് 50,000 രൂപയും ബാക്കിയുള്ളവർക്കു 40,000 രൂപയുമാണു ദിവസേനയുള്ള മാച്ച് ഫീ. നിലവിൽ 35,000 രൂപയായിരുന്നു ഓരോ ദിവസത്തെയും പ്രതിഫലം. അണ്ടർ 23 താരങ്ങൾക്ക് ഓരോ മത്സരത്തിനും ദിവസേന 25,000 രൂപ വീതം ലഭിക്കും. അണ്ടർ 19 താരങ്ങൾക്ക് 20,000 രൂപയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com