ADVERTISEMENT

തിരുവനന്തപുരം ∙ ഫെബ്രുവരി 20ന് കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ– വെസ്റ്റിൻഡീസ് ട്വന്റി20 ക്രിക്കറ്റ് മത്സരത്തിൽ കാണികളെ പ്രവേശിപ്പിക്കാനാകുമെന്ന പ്രതീക്ഷയിൽ ബിസിസിഐയും കേരള ക്രിക്കറ്റ് അസോസിയേഷനും (കെസിഎ). പരിപാലനമില്ലാതെ തകർന്നു കിടക്കുന്ന ഗാലറികളുടെ നവീകരണമാണ് ഇനി പ്രധാന വെല്ലുവിളി. രാത്രി 7.30ന് ആരംഭിക്കുന്ന മത്സരത്തിനായി ഫ്ലഡ് ലൈറ്റുകളും അറ്റകുറ്റപ്പണി ചെയ്തു സജ്ജമാക്കണം.

സ്റ്റേഡിയം ഉടമകളായ ഐഎൽ ആൻഡ് എഫ്എസ് സ്റ്റേഡിയത്തിന്റെ പരിപാലനം അവസാനിപ്പിച്ചിട്ടു മാസങ്ങളായി. പക്ഷേ രാജ്യാന്തര മത്സരത്തിനായി അവരെക്കൊണ്ടു തന്നെ നവീകരണ ജോലികൾ ചെയ്യിക്കാനാണ് സ്റ്റേഡിയം പദ്ധതിയുടെ പങ്കാളികളായ സംസ്ഥാന സർക്കാരിന്റെ ശ്രമം. കമ്പനി പ്രതിനിധികളുമായി ചർച്ച ചെയ്തെന്നും അറ്റകുറ്റപ്പണിക്ക് അവർ തയാറാണെന്നും കായിക മന്ത്രി വി.അബ്ദു റഹിമാൻ അറിയിച്ചു.

Content Highlights: Trivandrum Greenfield Stadium, Kerala Cricket Association, West Indies Vs India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com