ADVERTISEMENT

കൊച്ചി ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയുടെ സ്വന്തമായിരുന്ന ആഡംബര കാർ കൊച്ചിയിൽ വിൽപനയ്ക്ക്. ഓറഞ്ച് നിറത്തിലുള്ള ഗലാർഡോ സ്പൈഡർ മോഡൽ ലംബോർഗിനി സ്വന്തമാക്കാൻ മുടക്കേണ്ടത് 1.35 കോടി രൂപ. 2013 മോഡൽ ഗലാർഡോ ഇന്ത്യയിൽ ആദ്യമായി സ്വന്തമാക്കിയതും വിരാട് കോലിയാണ്. ഇതു പിന്നീട് മറ്റൊരാൾക്കു കൈമാറിയ ശേഷമാണ് ആഡംബര വാഹനങ്ങളുടെ യൂസ്ഡ് കാർ ഷോറൂമായ മരടിലെ റോയൽ ഡ്രൈവിൽ എത്തിയത്.

ആറു മാസം കോഴിക്കോട് ഷോറൂമിലും വാഹനമുണ്ടായിരുന്നു. പോണ്ടിച്ചേരി റജിസ്ട്രേഷനിലുള്ള കാർ ആകെ 10,000 കിലോമീറ്ററാണ് ഓടിയിട്ടുള്ളത്. 10 സിലിണ്ടർ എൻജിന്റെ പവർ 560 ബിഎച്ച്പി. 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 4 സെക്കൻഡിൽ താഴെ സമയം മതി.

English Summary: Virat Kohli’s former Lamborghini up for grabs in Kochi for Rs 1.35 crore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com