ADVERTISEMENT

ന്യൂഡൽഹി∙ ഐപിഎൽ ക്രിക്കറ്റിൽ തന്നെ ഏറ്റവും അധികം അസ്വസ്ഥതപ്പെടുത്തുന്ന ഫ്രാഞ്ചൈസികളിലൊന്ന് രാജസ്ഥാൻ റോയൽസ് ആണെന്ന് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ. 

ഇംഗ്ലണ്ട് താരങ്ങളെ അമിതമായി ആശ്രയിക്കുന്നതാണു രാജസ്ഥാനു തിരിച്ചടിയായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബെൻ സ്റ്റോക്സ്, ജോഫ്ര ആർച്ചർ, ജോസ് ബട്‌ലർ ത്രയത്തിലാണ് രാജസ്ഥാൻ അമിത പ്രതീക്ഷ വച്ചിരുന്നത്.  എന്നാൽ ഐപിഎൽ രണ്ടാം പാദത്തിൽ മൂന്നു താരങ്ങളുടെ സേവനവും ടീമിനു ലഭിച്ചിരുന്നില്ല.

‘എന്നെ ഏറെ അസ്വസ്ഥതപ്പെടുത്തുന്ന ഫ്രാഞ്ചൈസികളിൽ ഒന്നാണു രാജസ്ഥാൻ. ഒരു കാര്യം പറയാം. ഇംഗ്ലിഷ് താരങ്ങളെ അമിതമായി ആശ്രയിക്കാനുള്ള തീരുമാനമാണ് അവർക്കു തിരിച്ചടിയായത്. കാരണം, ഇംഗ്ലണ്ട് താരങ്ങളുടെ സേവനം അവർക്കു പൂർണമായി ലഭ്യമായിട്ടില്ല’ – മഞ്ജരേക്കർ അഭിപ്രായപ്പെട്ടു. 

ഇംഗ്ലണ്ടിന്റെ പ്രമുഖ താരങ്ങളിൽ ഭൂരിഭാഗം പേരും ഐപിഎൽ രണ്ടാം പാദ മത്സരങ്ങൾക്കായി ടീമുകൾക്കൊപ്പം ചേർന്നിട്ടില്ല. ക്രിസ് വോക്സ്, ജോണി ബെയർസ്റ്റോ, ഡേവിഡ് മലാൻ എന്നിവർ വ്യക്തിപരമായ കാരണങ്ങളെ തുടർന്നു ടൂർണമെന്റിൽനിന്നു പിന്മാറിയിരുന്നു. ‘മധ്യനിര ബാറ്റ്സ്മാൻമാർ നിരാശപ്പെടുത്തുന്നതാണു രാജസ്ഥാന്റെ പ്രധാന പ്രശ്നം. റിയാൻ പരാഗിനെ വീണ്ടും വീണ്ടും കളിപ്പിക്കുന്നതിന്റെ യുക്തിയെക്കുറിച്ചോർത്ത് പലരും അദ്ഭുതപ്പെടും. ഒട്ടേറെ അവസരങ്ങൾ ലഭിച്ചിട്ടും വീണ്ടും വീണ്ടും നിരാശപ്പെടുത്തുകയാണു പരാഗ്. 

റോയൽസിന്റെ ബോളിങ് നിര ഭേദപ്പെട്ടതാണ്. ചേതൻ സാകരിയ, ജയ്ദേവ് ഉനാദ്കട്ട് എന്നിവർ വാഗ്ദാനങ്ങളാണ്. ടബാരെസ് ഷംസിയെ വാങ്ങാനുള്ള തീരുമാനവും മികച്ചതായിരുന്നു’– മഞ്ജരേക്കർ പറഞ്ഞു. 

English Summary: "Rajasthan, a franchise that frustrates me" - Sanjay Manjrekar on Rajasthan Royals

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com