ഏപ്രിലിൽ ഇന്ത്യയിൽ ആരംഭിച്ച ഇത്തവണത്തെ ഐപിഎൽ സീസൺ പാതിവഴിയിൽ നിർത്തിവച്ചതിന്റെ ഗുണം കിട്ടിയത് ആർക്കാണ്? സീസണിന്റെ രണ്ടാംപാദത്തിന് വേദിയൊരുക്കിയതിലൂടെ യുഎഇ ആണ് സാമ്പത്തിക ലാഭം നേടിയതെങ്കിലും കളിയിലും പോയിന്റ് ടേബിളിലും മെച്ചമുണ്ടാക്കിയത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ്. ആദ്യപാദത്തി‍ൽ കളിച്ച 7...KKR, IPL 2021, KKR vs DC

ഏപ്രിലിൽ ഇന്ത്യയിൽ ആരംഭിച്ച ഇത്തവണത്തെ ഐപിഎൽ സീസൺ പാതിവഴിയിൽ നിർത്തിവച്ചതിന്റെ ഗുണം കിട്ടിയത് ആർക്കാണ്? സീസണിന്റെ രണ്ടാംപാദത്തിന് വേദിയൊരുക്കിയതിലൂടെ യുഎഇ ആണ് സാമ്പത്തിക ലാഭം നേടിയതെങ്കിലും കളിയിലും പോയിന്റ് ടേബിളിലും മെച്ചമുണ്ടാക്കിയത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ്. ആദ്യപാദത്തി‍ൽ കളിച്ച 7...KKR, IPL 2021, KKR vs DC

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏപ്രിലിൽ ഇന്ത്യയിൽ ആരംഭിച്ച ഇത്തവണത്തെ ഐപിഎൽ സീസൺ പാതിവഴിയിൽ നിർത്തിവച്ചതിന്റെ ഗുണം കിട്ടിയത് ആർക്കാണ്? സീസണിന്റെ രണ്ടാംപാദത്തിന് വേദിയൊരുക്കിയതിലൂടെ യുഎഇ ആണ് സാമ്പത്തിക ലാഭം നേടിയതെങ്കിലും കളിയിലും പോയിന്റ് ടേബിളിലും മെച്ചമുണ്ടാക്കിയത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ്. ആദ്യപാദത്തി‍ൽ കളിച്ച 7...KKR, IPL 2021, KKR vs DC

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏപ്രിലിൽ ഇന്ത്യയിൽ ആരംഭിച്ച ഇത്തവണത്തെ ഐപിഎൽ സീസൺ പാതിവഴിയിൽ നിർത്തിവച്ചതിന്റെ ഗുണം കിട്ടിയത് ആർക്കാണ്? സീസണിന്റെ രണ്ടാംപാദത്തിന് വേദിയൊരുക്കിയതിലൂടെ യുഎഇ ആണ് സാമ്പത്തിക ലാഭം നേടിയതെങ്കിലും കളിയിലും പോയിന്റ് ടേബിളിലും മെച്ചമുണ്ടാക്കിയത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ്. ആദ്യപാദത്തി‍ൽ കളിച്ച 7 മത്സരങ്ങളിൽ അഞ്ചിലും തോൽവി നേരിട്ടതോടെ ആരാധകരടക്കം എഴുതിത്തള്ളിയ ടീമായിരുന്നു കൊൽക്കത്ത. –0.494 എന്ന ദയനീയ റൺറേറ്റുമായി പോയിന്റ് പട്ടികയുടെ അടിത്തട്ടിലായിരുന്നു അവരുടെ സ്ഥാനം. കളിക്കാർ ശൈലി മാറ്റിയില്ലെങ്കിൽ ഇനിയും തകർന്നടിയുമെന്നു ഹെഡ് കോച്ച് ബ്രണ്ടൻ മക്കല്ലം പരസ്യ വിമർശനമുന്നയിച്ചത് ഈ ടീമംഗങ്ങൾക്കെതിരെ.

അവരാണ് രണ്ടാംപാദത്തിൽ അവിശ്വസനീയ കുതിപ്പിലൂടെ ഐപിഎൽ പ്ലേഓഫിനും പിന്നീട് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ തോൽപ്പിച്ച് രണ്ടാം ക്വാളിഫയറിനും യോഗ്യത നേടിയത്. തോൽവികൾ ആവർത്തിച്ച് ആദ്യം നാട്ടിലേക്കു മടക്ക ടിക്കറ്റ് എടുക്കുമെന്നു കരുതിയ ഒയിൻ മോർഗനും സംഘവും യുഎഇയിൽ നടന്ന രണ്ടാം പാദത്തിൽ എട്ടു മത്സരങ്ങളിൽ ആറിലും ജയം നേടി. ലീഗ് ഘട്ടത്തിൽ നെറ്റ് റൺ‌റേറ്റിൽ ഏറ്റവും മുന്നിലുമെത്തി (+0.58). വെറും മാസങ്ങളുടെ വ്യത്യാസത്തിൽ ഈ കൊൽക്കത്ത ടീമിൽ സംഭവിച്ച മാറ്റം എന്തൊക്കെയാണ് ? അപ്രതീക്ഷിത വഴിത്തിരിവുകളിലൂടെ കൊൽക്കത്ത പ്ലേഓഫിലേക്കെത്തിയ വഴി പരിശോധിക്കാം (എലിമിനേറ്ററിലെ പ്രകടനം പരിഗണിച്ചിട്ടില്ല).

ADVERTISEMENT

∙ സ്പിൻ ടു വിൻ

ഐപിഎൽ സീസണിന്റെ രണ്ടാംപാദത്തിൽ കൊൽക്കത്ത ടീമിൽ സംഭവിച്ച മാറ്റങ്ങളുടെ പ്രധാന തെളിവ് അവരുടെ ബോളർമാരുടെ പ്രകടനങ്ങളായിരുന്നു. കണിശതയോടെ പന്തെറിഞ്ഞ ബോളർമാർ റൺസ് വഴങ്ങുന്നതിൽ പിശുക്ക് കാട്ടിയതോടെ കൊൽക്കത്തയ്ക്കെതിരായ ബാറ്റിങ് എതിരാളികൾക്കു ദുഷ്കരമായി. ആദ്യപാദത്തിൽ 8.61 ഇക്കോണമിയിലാണ് ബോളർമാർ റൺസ് വഴങ്ങിയതെങ്കിൽ യുഎഇയിലേക്ക് എത്തിയപ്പോൾ അതു 6.78 റൺസായി ചുരുങ്ങി. ബിഗ് ഹിറ്റർമാർ അണിനിരക്കുന്ന ബാറ്റിങ് നിരയെ വരുൺ ചക്രവർ‌ത്തിയെയും സുനിൽ നരെയ്നെയും രംഗത്തിറക്കി തളച്ചിടാ‍ൻ അവർക്കു കഴിഞ്ഞു.

രണ്ടാംപാദത്തിലെ 7 മത്സരങ്ങളിൽ നിന്ന് 16 വിക്കറ്റുകളാണ് ഇരുവരും ചേർന്നു നേടിയത്. റൺസ് വഴങ്ങിയത് 5.71 ഇക്കോണമിയിൽ മാത്രവും. ഇവർക്കൊപ്പം ഷക്കീബ് അൽ ഹസനും കൂടി ചേർന്നതോടെ കൊൽക്കത്തയുടെ 12 ഓവറുകൾ എതിർബാറ്റിങ് നിരയ്ക്കു വെല്ലുവിളിയായി. ആദ്യ പാദത്തിൽ‌ ഒരു മത്സരംപോലും കളിക്കാത്ത പേസർ ലൂക്കി ഫെർഗൂസനും രണ്ടാംപാദത്തിൽ കൊൽക്കത്ത ബോളിങ്ങിന്റെ കുന്തമുനയായി മാറി. കളിച്ച 5 മത്സരങ്ങളിൽ നിന്ന് 10 വിക്കറ്റു നേടിയ ഫെർഗൂസൻ 6.22 ഇക്കോണമിയിലാണ് റൺസ് വഴങ്ങിയത്.

∙ റൺറേറ്റിൽ സൂക്ഷിച്ച്

ADVERTISEMENT

പോയിന്റ് കണക്കിൽ എതിരാളികൾക്ക് ഒപ്പമെത്തിയിട്ടും കഴിഞ്ഞ 2 സീസണുകളിൽ കൊൽക്കത്തയ്ക്കു പ്ലേഓഫ് യോഗ്യത നഷ്ടപ്പെട്ടത് നെറ്റ് റൺറേറ്റിലുണ്ടായ കുറവുമൂലമായിരുന്നു. അതുകൊണ്ടുതന്നെ മത്സരം ജയിക്കുന്നതിനൊപ്പം റൺറേറ്റിൽ ഇടിവുണ്ടാകാതിരിക്കാൻ സീസണിന്റെ രണ്ടാംപാദത്തിൽ കൊൽക്കത്ത അതീവ ജാഗ്രത പുലർത്തി. ഇന്ത്യയിൽ നടന്ന ആദ്യ പാദത്തിൽ 8.17 ആയിരുന്നു അവരുടെ ബാറ്റിങ് നിര ഒരോവറിൽ നേടിയ ശരാശരി റൺസ്. ടൂർണമെന്റിലെ ശരാശരി റൺറേറ്റായ 8.40 റൺസിനേക്കാൾ കുറവ്.

എന്നാൽ രണ്ടാംപാദത്തിൽ റൺറേറ്റ് 8.19 ആയി ഉയർന്നു. ടൂർണമെന്റ് റൺറേറ്റായ 7.53 നേക്കാൾ ബഹുദൂരം മുന്നിൽ. പവർപ്ലേ ഓവറുകളിലെ ബാറ്റ്സമാൻമാരുടെ പ്രകടനത്തിലുണ്ടായ മാറ്റവും കൊൽക്കത്തയുടെ വിജയങ്ങളിൽ നിർണായകമായി. സീസണിന്റെ ആദ്യപാദത്തി‍‌ൽ 40 റൺസായിരുന്നു പവർപ്ലേയിൽ അവരുടെ ശരാശരി റൺസെങ്കിൽ രണ്ടാംപാദത്തിൽ അതു 48 ആയി ഉയർത്താൻ കഴിഞ്ഞു.

∙ അയ്യറിനെ കണ്ടെത്തൽ

സീസണിന്റെ രണ്ടാംപാദത്തിൽ കൊൽക്കത്ത ടീമിലുണ്ടായ വലിയ മാറ്റമെന്തെന്ന ചോദ്യത്തിന് ഒരേയൊരു പേരായിരുന്നു ക്യാപ്റ്റൻ ഒയീൻ മോർഗന്റെ മറുപടി; വെങ്കടേഷ് അയ്യർ. ആദ്യ പാദത്തിൽ ഒരു മത്സരത്തിൽ പോലും കളത്തിലിറക്കാത്ത ആഭ്യന്തര താരത്തെ യുഎഇയിൽ ആദ്യ മത്സരം മുതൽ കളിപ്പിച്ചതോടെ ബാറ്റിങ് നിരയുടെ സ്വഭാവം മാറി. ബാംഗ്ലൂരിനെതിരായ ആദ്യ മത്സരത്തിൽ 27 പന്തിൽ 41 റൺസുമായി പുറത്താകാതെ നിന്ന 26 വയസ്സുകാരൻ മുംബൈയ്ക്കെതിരായ രണ്ടാം മത്സരത്തിൽ 30 പന്തിൽ 53 റൺസും നേടി.

ADVERTISEMENT

സീസണിലെ 7 മത്സരങ്ങളിൽ നിന്ന് 239 റൺസ് സ്വന്തമാക്കിയ അയ്യർ ഓവറിൽ 7.75 റൺസ് ശരാശരിയിലാണ് ഇതുവരെ സ്കോർ ചെയ്തത്. ഡൽഹിക്കെതിരായ മത്സരത്തിൽ 29 റൺ‌സ് വഴങ്ങി 2 വിക്കറ്റു വീഴ്ത്തിയ അയ്യർ ബോളിങ്ങിലും ടീമിനു മുതൽക്കൂട്ടായി.

∙ ഗില്ലിന്റെ തിരിച്ചുവരവ്

ഈ വർഷമാദ്യം ഇന്ത്യയി‍ൽ തുടക്കമിട്ട ഐപിഎൽ സീസൺ‌ മുടക്കമില്ലാതെ നടന്നിരുന്നെങ്കിൽ കൊൽക്കത്ത പ്ലെയിങ് ഇലവനിൽ നിന്നു പുറത്താക്കപ്പെടുന്ന താരങ്ങളിൽ ഒന്ന് ശുഭ്മാൻ ഗില്ലാകുമായിരുന്നു. 7 മത്സരങ്ങളിൽ നിന്ന് 132 റൺസ്. ബാറ്റിങ് ശരാശരി 19. സ്ട്രൈക്ക് റേറ്റ് 120ൽ താഴെ. ഇതായിരുന്നു സീസണിലെ ആദ്യ 7 മത്സരങ്ങളിലെ ഗില്ലിന്റെ നേട്ടം. ടീമിൽ ചില അഴിച്ചുപണി വേണ്ടിവരുമെന്നു വ്യക്തമാക്കിയ പരിശീലകൻ മക്കല്ലം വിരൽ ചൂണ്ടിയതും ഗില്ലിനു നേരെയായിരുന്നു.

എന്നാൽ 4 മാസത്തെ ഇടവേളയ്ക്കുശേഷം പിഴവുകൾ തിരുത്തിയെത്തിയ ഗിൽ ടീമിനു മുതൽക്കൂട്ടായി മാറുന്നതാണ് കണ്ടത്. അവശേഷിച്ച 7 മത്സരങ്ങളിൽ നിന്ന് 220 റൺസ് അടിച്ചുകൂട്ടിയ താരം ആദ്യപാദത്തിലെ മോശം പ്രകടനത്തിന്റെ നിരാശ തീർത്തു. ഗ്രൂപ്പ് ഘട്ടത്തിലെ 2 നിർണായക മത്സരങ്ങളിൽ കൊൽ‌ക്കത്ത ബാറ്റിങ്ങിന്റെ നെടുംതൂണായതു ഗില്ലാണ്. രാജസ്ഥാനെതിരായ മത്സരത്തിൽ 44 പന്തിൽ 56 റൺസെടുത്തു. ഹൈദരാബാദിനെതിരെ 57 റൺസും നേടി.

∙ ത്രിപാഠി @ ത്രീ

2020 സീസണിൽ ബാറ്റിങ് നിരയിൽ കൊൽക്കത്ത നടത്തിയ പരീക്ഷണങ്ങളുടെ പ്രധാന ഇരയായിരുന്നു രാഹുൽ ത്രിപാഠി. 5 തവണ ഓപ്പണറായും 3 തവണ മൂന്നാം നമ്പറിലും 2 തവണ ഏഴാം സ്ഥാനത്തും ഒരു മത്സരത്തിൽ ബാറ്റിങ്ങിൽ എട്ടാംസ്ഥാനത്തും കൊൽക്കത്ത ത്രിപാഠിയെ പരീക്ഷിച്ചു. ഏതു പൊസിഷനിലും മികവു കാട്ടുന്നതിനുള്ള അംഗീകാരമായി ഈ സീസണിൽ കൊൽക്കത്ത ഒരു സ്ഥിരം പൊസിഷൻ നൽകി. ബാറ്റിങ്ങിൽ മൂന്നാമൻ.

377 റൺസുമായി സീസണിൽ കൊൽക്കത്തയുടെ ടോപ് സ്കോററായ താരം ആ തീരുമാനം ശരിവച്ചു. ത്രിപാഠിയുടെ ബാറ്റിന് പ്രഹരശേഷി കൂടിയത് രണ്ടാംപാദത്തിലാണ്. യുഎഇയിലെ 7 മത്സരങ്ങളിൽ നിന്ന് 190 റൺസ് നേടിയ ത്രിപാഠിയുടെ ബാറ്റിങ് ശരാശരി 38 റൺസാണ്. ഓവറിൽ 9.05 റൺസ് നിരക്കിൽ സ്കോർ ചെയ്ത കൊൽക്കത്ത താരത്തേക്കാൾ റൺറേറ്റുള്ളത് ഗ്ലെൻ മാക്സ്‌വെല്ലിനു മാത്രമാണ്.

English Summary: ‘Bowlers’ Aggressive Approach Key To KKR’s Change In Fortunes