ADVERTISEMENT

അബുദാബി ∙ അഫ്ഗാനിസ്ഥാൻ–ന്യൂസീലൻഡ് ട്വന്റി20 ലോകകപ്പ് മത്സരത്തിനു മണിക്കൂറുകൾ മുൻപ് അബുദാബി സ്റ്റേഡിയത്തിലെ ചീഫ് ക്യുറേറ്റർ മോഹൻ സിങ്ങിനെ (45) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉത്തരാഖണ്ഡ് സ്വദേശിയാണ്.

അബുദാബിയിലെ മുറിയിലാണു മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ സ്റ്റേഡിയത്തിലെത്തി പിച്ച് പരിശോധിച്ച ശേഷമാണു മുറിയിലേക്കു മടങ്ങിപ്പോയത്.

മുൻപു പഞ്ചാബിലെ മൊഹാലി സ്റ്റേഡ‍ിയത്തിലെ ക്യുറേറ്ററായി സേവനമനുഷ്ഠിച്ച മോഹൻ 2004ലാണു യുഎഇയിലെത്തിയത്. കഴിഞ്ഞ 15 വർഷം അബുദാബി ക്രിക്കറ്റ് അസോസിയേഷനു കീഴിലായിരുന്നു പ്രവർത്തനം.

English Summary: Abu Dhabi stadium’s chief curator Mohan Singh dies before New Zealand-Afghanistan T20 game

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com