ADVERTISEMENT

ഐസിസി വൈറ്റ്‌ ബോൾ ചാംപ്യൻഷിപ്പുകളിൽ ഒരു കിരീടമെന്ന സ്വപ്നം യാഥാർഥ്യമാക്കാതെ വിരാട് കോലി ഇന്ത്യൻ നായകസ്ഥാനം ഒഴിയുമോ? ഏകദിനത്തിലും ട്വന്റി20യിലുമായി ക്യാപ്റ്റനെന്ന നിലയിൽ മൂന്നാമത്തെ ഐസിസി ടൂർണമെന്റിലും കിരീടമില്ലാതെ കോലിക്കു നിരാശപ്പെടേണ്ടിവന്നു. ഈ ലോകകപ്പോടെ ട്വന്റി20 നായകസ്ഥാനം ഒഴിയുമെന്നു കോലി നേരത്തേ പ്രഖ്യാപിച്ചിരുന്നതാണ്.

ഏകദിനത്തിലും കോലിക്കു പകരം പുതിയൊരു ക്യാപ്റ്റൻ വരുമെന്നാണു സൂചന. അങ്ങനെയെങ്കിൽ വെള്ളപ്പന്ത് ടൂർണമെന്റുകളിൽ ഐസിസി കിരീടം സ്വന്തമാക്കാൻ ക്യാപ്റ്റനെന്ന നിലയിൽ കോലിക്ക് ഇനി അവസരമില്ലാതാകും. ടെസ്റ്റിൽ നായകനായി തുടർന്നാൽ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലൂടെ കിരീട നഷ്ടങ്ങളുടെ നിരാശ തീർക്കാൻ കോലിക്ക് ഇനിയും അവസരമുണ്ട്.

2017ലെ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റാണു കോലിക്കു കീഴിൽ ഇന്ത്യ മത്സരിച്ച ആദ്യ ഐസിസി ടൂ‍ർണമെന്റ്. ഫൈനലിലേക്കു മുന്നേറിയ ഇന്ത്യ പാക്കിസ്ഥാനോടു തോറ്റു. 2019ലെ ഏകദിന ലോകകപ്പ് സെമിയിൽ ന്യൂസീലൻഡിനു മുൻപിലും ഇന്ത്യയ്ക്കു കാലിടറി. വെള്ളപ്പന്തിലെ കിരീട നഷ്ടം ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലൂടെ മറികടക്കാനെത്തിയ കോലിയും സംഘവും ഈ വർഷം ജൂണി‍ൽ നടന്ന ഫൈനലിൽ കിവീസിനു മുൻപിൽ കീഴടങ്ങി.

English Summary: No ICC Trophies for Indian Cricket Team Under Virat Kohli

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com