ADVERTISEMENT

ഇസ്‌ലാമാബാദ്∙ ട്വന്റി20 ലോകകപ്പ് വിശകലനം ചെയ്യുന്ന തത്സമയ പരിപാടിക്കിടെ പാനലിസ്റ്റ് സ്ഥാനം രാജിവച്ച മുൻ പാക്ക് താരം ശുഐബ് അക്തറിന് പാക്കിസ്ഥാൻ ടെലിവിഷൻ കോ‍ർപറേഷൻ(പിടിവി) 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു നോട്ടിസ് അയച്ചു. ‘ഗെയിം ഓൺ ഹെ’ പരിപാടിയുടെ അവതാരകൻ നൗമാൻ നിയാസുമായുണ്ടായ തർക്കത്തെത്തുടർന്നാണ് അക്തർ രാജിപ്രഖ്യാപനം നടത്തി സ്ഥലം വിട്ടത്. ഇതു കരാർ ലംഘനമാണെന്നും പിടിവിക്കു വൻ സാമ്പത്തികനഷ്ടമുണ്ടായെന്നും നോട്ടിസിൽ പറയുന്നു.

3 മാസത്തെ ശമ്പളമായ 33.33 ലക്ഷം രൂപ താരം തിരിച്ചടയ്ക്കണമെന്നും ആവശ്യപ്പെട്ടു. കരാ‍ർ കാലയളവിൽ ഇന്ത്യൻ താരം ഹർഭജൻ സിങ്ങിനൊപ്പം ഇന്ത്യൻ ചാനലിൽ അക്തർ പരിപാടിയിൽ പങ്കടുത്തതും നോട്ടിസിൽ ചോദ്യം ചെയ്തു. എന്നാൽ, ഇത് അംഗീകരിക്കാനാകില്ലെന്നും തന്റെ അഭിഭാഷകൻ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും അക്തർ ട്വിറ്ററിൽ പ്രതികരിച്ചു.

English Summary: PTV sends Rs 100 million defamation notice to Shoaib Akhtar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com