ഐസിസി ലോകകപ്പ് 11: ഇന്ത്യക്കാർ ആരുമില്ല, അസം നായകൻ; ഓസീസ്– ലങ്കൻ കരുത്തിൽ ടീം

icc 11
SHARE

ദുബായ്∙ ട്വന്റി20 ലോകകപ്പ് അവസാനിച്ചതിനു പിന്നാലെ ടൂർണമെന്റിലെ ടീം പ്രഖ്യാപിച്ച് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). 

കമന്റേറ്റർമാരായ ഇയാർ ബിഷപ്, നതാലി ജെർമാനോസ്, ഷെയിൻ വാട്സൻ, മാധ്യമ പ്രവർത്തകരായ ലോറെൻസ് ബൂത്ത്, ഷഹീദ് ഹാഷ്മി എന്നിവർ അടങ്ങുന്ന സിലക്ഷൻ പാനലാണ് പ്ലേയിങ് ഇലവനും ഒരു റിസർവ് താരവും അടക്കം 12 പേരെ തിരഞ്ഞെടുത്തത്. 

ടൂർണമെന്റ് ജേതാക്കളായ ഓസ്ട്രേലിയയിൽനിന്നു 3 പേർ, റണ്ണർ അപ്പുകളായ ന്യൂസീലൻഡിൽനിന്ന് ഒന്ന്, സെമി ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടിൽനിന്നു 2, പാക്കിസ്ഥാനിൽനിന്ന് ഒന്ന്, സൂപ്പർ 12 ഘട്ടത്തിൽ പുറത്തായ ശ്രീലങ്ക, ദക്ഷിണാഫ്രിക്ക ടീമുകളിൽനിന്ന് 2 പേർ വീതവും ‍ടീമിൽ ഇടംപിടിച്ചു. ഒരു ഇന്ത്യൻ താരത്തെപ്പോലും ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല.

പരമ്പരയുടെ താരമായി തിരഞ്ഞെടുക്കപ്പെട്ട ഡേവിഡ് വാർണർക്കൊപ്പം ഇംഗ്ലിഷ് വിക്കറ്റ്കീപ്പർ ജോസ് ബട്‌ലറാകും ഇന്നിങ്സ് ഓപ്പൺ ചെയ്യുക. ടൂർണമെന്റിലെ റൺ വേട്ടക്കാരിൽ ഒന്നാമതുള്ള പാക്കിസ്ഥാൻ നായകൻ ബാബർ അസം, ലങ്കൻ യുവതാരം ചാരിത് അസ്സലങ്ക, ദക്ഷിണാഫ്രിക്കയുടെ ഏയ്ഡൻ മാർക്രം എന്നിവരാണു ടീമിലെ മറ്റു ബാറ്റർമാർ.

അസമാണു ടീം ക്യാപ്റ്റൻ. ടൂർണമെന്റിൽ ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങിയ മോയിൻ അലി, ടൂർണമെന്റിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമതുള്ള ലങ്കൻ താരം വാനിന്ദു ഹസരങ്ക എന്നിവരാണ് ഓൾറൗണ്ടർമാർ.

ഓസീസിന്റെ ആദം സാംപ, ജോഷ് ഹെയ്‌സൽവുഡ്, കിവീസ് താരം ട്രെന്റ് ബോൾട്ട്, ദക്ഷിണാഫ്രിക്കയുടെ ആൻറിച് നോർട്യ എന്നിവരാണു ടീമിലെ മറ്റു ബോളർമാർ. പാക്ക് പേസർ ഷഹീൻ ഷാ അഫ്രീദിയാണു ടീമിലെ റിസർവ് താരം. 

English Summary: ICC announces T20 World Cup 2021 "Team of the Tournament", no Indians included

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS