ഷൂസ് ഊരി, അതിൽ ബീയർ ഒഴിച്ചുകുടിച്ചു; ഓസീസിന്റെ വെറൈറ്റി ആഘോഷം- വിഡിയോ

Mathew Wade
ഓസീസ് താരം മാത്യു വെയ്ഡ് ഷൂസിനുള്ളിൽ ബീയർ ഒഴിച്ചു കുടിക്കുന്നു (ചിത്രം– ഇൻസ്റ്റഗ്രാം)
SHARE

ഓസ്ട്രേലിയൻ ഡ്രൈവർ ഡാനിയേൽ റിക്കിയാർഡോ 2016 ജർമൻ ഗ്രാൻഡ് പ്രീക്കു ശേഷം ഫോർമുല വൺ കാറോട്ട മത്സരത്തിന്റെ ആരോധകർക്ക്  വ്യത്യസ്തമായ ഒരു ആഘോഷ മുറ കാട്ടിത്തന്നു. വിജയികൾക്കു സമ്മാനമായി നൽകുന്ന ഷാംപെയിൻ സ്വന്തം ഷൂസിനുള്ളിൽ ഒഴിച്ചു കുടിച്ചാണ് റിക്കിയാർഡോ അന്നു ജയം ആഘോഷിച്ചത്. ഇതിനുശേഷം റിക്കിയാർഡോ പതിവാക്കിയ ഈ ആഘോഷമുറ പിന്നീടു ലൂയിസ് ഹാമിൽട്ടൻ വരെ അനുകരിച്ചിട്ടുണ്ട്.

ഇപ്പോഴിതാ, മാത്യു വെയ്ഡ്, മാർക്കസ് സ്റ്റോയ്നിസ് എന്നിവർ ക്രിക്കറ്റിലും സമാനമായ ആഘോഷപ്രകടനം ‘കൊണ്ടുവന്നിരിക്കുന്നു’. 

ട്വന്റി20 ലോകകപ്പ് നേട്ടത്തിനു ശേഷം ടീം ഡ്രസിങ് റൂമിലെ ആഘോഷത്തിനിടെയാണു സംഭവം. ‘പിടിത്തം വിട്ട’ ആഘോഷത്തിന്റെ വിഡിയോ ഐസിസി ഔഗ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ചതോടെ വൈറലായി. 

പാക്കിസ്ഥാനെതിരായ സെമി ഫൈനൽ മത്സരത്തിൽ. ഓസീസിനെ വിജയത്തിലെത്തിച്ച മാത്യു വെയ്ഡ്, വലതു കാലിലെ ഷൂ വലിച്ചൂരിയതിനു ശേഷം ഷൂസിനുള്ളിൽ ബീയർ ഒഴിച്ചു കുടിക്കുന്നതു വിഡിയോയിൽ വ്യക്തമായി കാണാം. പിന്നാലെ തന്റെ പക്കൽ ഉണ്ടായിരുന്ന ബീയർ ആതേ ഷൂസിനുള്ളിൽതന്നെ ഒഴിച്ചതിനു ശേഷം മാർക്കസ് സ്റ്റോയ്നിസ് കുടിക്കുന്നതും വിഡിയോയിലുണ്ട്. നിറഞ്ഞ പിന്തുണയുമായി ഓസീസിലെ സഹതാരങ്ങളും ഇരുവർക്കും ചുറ്റുമുണ്ട്. 

ഷൂസിനുള്ളിലെ ബീയർ അത്ര രുചികരമല്ലെന്നു സ്റ്റോയ്നിസിന്റെ മുഖഭാവത്തുനിന്നുതന്നെ വ്യക്തമാണ്. ‘ഇതിന്റെ രുചി വളരെ മോശമാണ്’ എന്ന് ആരോ പറയുന്നതും വിഡിയോയിലുണ്ട്. 

ഫൈനലിലെ ആധികാരിക പ്രകടനത്തോടെ കിവീസിനെ 8 വിക്കറ്റിനു തകർത്ത ഓസീസിന്, മത്സരശേഷം ആഘോഷിക്കാൻ കാരണങ്ങൾ ഒരുപാടുണ്ടായിരുന്നല്ലോ!

English Summary: Watch: Matthew Wade, Marcus Stoinis' 'Shoey' Celebration Will Make Your Stomach Turn

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാണക്കാട് തങ്ങളെ സ്വാമിയുടെ ഷാള്‍ അണിയിക്കാമോ എന്ന് ചോദ്യമുണ്ടായി

MORE VIDEOS