‘ചിലപ്പോൾ സൂര്യനുദിക്കാൻ അൽപം വൈകും’; സൺറൈസഴ്സിനെ ട്രോളി കൈഫ്

david-warner
SHARE

ന്യൂഡൽഹി∙ ‘മോശം ഫോമിന്റെ’ പേരിൽ ഓസീസ് താരം ഡേവിഡ് വാർണറെ പുറത്താക്കിയ ഐപിഎൽ ടീം സൺറൈസേഴ്സ് ഹൈദരാബാദ് മാനേജ്മെന്റിനെ ട്രോളി മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. 

ഐപിഎൽ രണ്ടാം പാദത്തിലെ മോശം ഫോമിനെത്തുടര്‍ന്ന് സൺറൈസേഴ്സ് ഹൈദരാബാദ് വാർ‌ണറെ ടീമിൽനിന്നു പുറത്താക്കിയിരുന്നു. ടീം ഡഗ് ഔട്ടിൽപ്പോലും വാർണർക്ക് ഇടം നൽകാൻ തയാറാകാതിരുന്ന മാനേജ്മെന്റിനെതിരെ ടീമിന്റെ ആരാധകർതന്നെ പരസ്യമായി രംഗത്തത്തിയിരുന്നു. പിന്നാലെ, ഇനിയുള്ള സീസണുകളിൽ ഹൈദരാബാദ് ടീമിൽ ഉണ്ടാകില്ലെന്ന വിധത്തിൽ സമൂഹ മാധ്യമത്തിൽ കുറിപ്പിട്ട വാർണർ തന്നെ പിന്തുണച്ച ആരാധകർക്കു നന്ദി അറിയിക്കുകയും ചെയ്തിരുന്നു.

എന്നാൽ തകർപ്പൻ പ്രകടനത്തോടെ ലോകകപ്പിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കരം സ്വന്തമാക്കിയാണു വാർണർ വിമർശകരുടെ നാവടപ്പിച്ചത്. ഇതിനു പിന്നാലെയാണ് കൈഫിന്റെ ട്വീറ്റ്. 

കായികത്തിലായാലും ജീവിതത്തിലായാലും ഒരിക്കലും തോൽവി സമ്മതിക്കരുത്. ഐപിഎല്ലിൽ നിരാശപ്പെടുത്തിയ അതേ വാർണറാണ് 2021 ലോകകപ്പിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ചിലപ്പോൾ സൂര്യനുദിക്കാൻ അൽപം വൈകും’– കൈഫ് ട്വിറ്ററിൽ കുറിച്ചു. 

ന്യൂസീലൻഡിനെതിരായ ഫൈനലിൽ 38 പന്തിൽ 53 റൺസ് നേടിയ പ്രകടനം അടക്കം ടൂർണമെന്റിൽ 289 റൺസാണ് വാർണർ അടിച്ചെടുത്തത്. 

English Summary: "Sometimes Sunrises A Bit Late": Mohammad Kaif Lauds David Warner After T20 World Cup Heroics

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS