ADVERTISEMENT

കാൻപുർ∙ രാജ്യാന്തര ടെസ്റ്റ് വേദിയിൽ തകർപ്പൻ അർധസെഞ്ചുറിയുമായി അരങ്ങറ്റം ഗംഭീരമാക്കിയ ശ്രേയർ അയ്യർക്ക് ടെസ്റ്റ് ക്യാപ്പ് സമ്മാനിച്ചത് മുൻ ഇന്ത്യൻ നായകനും നിരവധി റെക്കോർഡുകൾക്ക് ഉടമയുമായ സുനിൽ ഗാവസ്കർ. ഇന്ത്യ – ന്യൂസീലൻഡ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനു മുന്നോടിയായാണ് അയ്യർ ഇതിഹാസ താരത്തിൽനിന്ന് ടെസ്റ്റ് ക്യാപ്പ് സ്വന്തമാക്കിയത്. ഗാവസ്കറിന്റെ ‘കയ്യൊപ്പ് ’ പതിഞ്ഞ അരങ്ങേറ്റത്തിൽ പുറത്താകാതെ അർധസെഞ്ചുറി നേടി അയ്യർ ടീം ഇന്ത്യയുടെ ‘ശ്രേയസ്’ കാക്കുകയും ചെയ്തു. ആദ്യ ദിനം നാലു വിക്കറ്റ് നഷ്ടത്തിൽ 258 റൺസുമായി ഇന്ത്യ പൂർത്തിയാക്കുമ്പോൾ, 75 റൺസുമായി അരങ്ങേറ്റം കൊഴുപ്പിച്ച് അയ്യർ ക്രീസിലുണ്ട്.

ഒരുകാലത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീമിലുണ്ടായിരുന്ന ആ പഴയ ശീലം തിരികെ കൊണ്ടുവന്ന പരിശീലകൻ രാഹുൽ ദ്രാവിഡിനും കയ്യടിക്കുകയാണ് ക്രിക്കറ്റ് ആരാധകർ. മുൻ താരങ്ങൾ അരങ്ങേറ്റക്കാർക്ക് ക്യാപ്പ് കൈമാറുന്നത് ഇന്ത്യൻ ടീമിലെ സ്ഥിരം കാഴ്ചയായിരുന്നു. ഓസ്ട്രേലിയയിലും അരങ്ങേറ്റം കുറിക്കുന്ന താരങ്ങൾക്ക് ക്യാപ്പ് കൈമാറുന്നത് മുൻ താരങ്ങളായ ഷെയ്ൻ വോൺ, മാർക്ക് ടെയ്‍ലർ, ആദം ഗിൽക്രിസ്റ്റ്, മാർക്ക് വോ തുടങ്ങിയവരാണ്.

എന്നാൽ, കഴിഞ്ഞ ഏതാനും വർഷങ്ങളായി ഈ പതിവ് മാറി. രവി ശാസ്ത്രി പരിശീലകനായി എത്തിയശേഷം രാജ്യാന്തര വേദിയിൽ അരങ്ങേറ്റം കുറിക്കുന്ന താരങ്ങൾക്ക് പരിശീലകനോ ക്യാപ്റ്റനോ ടീമിലെ മുതിർന്ന അംഗങ്ങളോ അതുമല്ലെങ്കിൽ പരിശീലക സംഘത്തിലെ മുതിർന്ന വ്യക്തികളോ ആണ് ക്യാപ്പ് കൈമാറാറുള്ളത്.

ഈ പതിവാണ് രാഹുൽ ദ്രാവിഡ് പരിശീലകനായി എത്തിയതോടെ തിരുത്തിയത്. ട്വന്റി20 പരമ്പരയിൽ ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറിയ ഹർഷൽ പട്ടേലിന് ട്വന്റി20 ക്യാപ്പ് സമ്മാനിച്ചത് മുൻ ഇന്ത്യൻ താരം അജിത് അഗർക്കറായിരുന്നു. ഇത്തവണ ടെസ്റ്റ് അരങ്ങേറ്റത്തിന് എത്തിയ ശ്രേയസ് അയ്യർക്ക് ക്യാപ്പ് കൈമാറാൻ സാക്ഷാൽ സുനിൽ ഗാവസ്കറെ കൊണ്ടുവന്ന് ആ പഴയ ശീലം തിരികെ കൊണ്ടുവരികയാണ് ദ്രാവിഡ്. 

English Summary: Rahul Dravid brings back old world charm: Sunil Gavaskar presents Test cap to debutant Shreyas Iyer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com