ADVERTISEMENT

കാൻപുർ∙ ന്യൂസീലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഒരു മോശം റെക്കോർഡ് സ്വന്തം പേരിൽ കുറിച്ച് ഇന്ത്യൻ താരം ചേതേശ്വർ പൂജാര. വൺഡൗണായി ക്രീസിലെത്തുന്ന പൂജാര ഇന്ത്യൻ ബാറ്റിങ്ങിന്റെ നെടുന്തൂണാണെങ്കിലും, ന്യൂസീലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സിലും സെഞ്ചുറിയിലെത്താനാകാതെ പുറത്തായതോടെയാണ് ഒരു മോശം റെക്കോർഡിന് ഉടമയായത്. ഒന്നാം ഇന്നിങ്സിൽ 88 പന്തിൽ 25 റൺസെടുത്ത പൂജാര, രണ്ടാം ഇന്നിങ്സിൽ 33 പന്തിൽ 22 റൺസെടുത്തും പുറത്തായിരുന്നു.

ഈ ടെസ്റ്റോടെ, വൺഡൗണായി എത്തി തുടർച്ചയായി 39 ഇന്നിങ്സുകളാണ് ഒരു സെഞ്ചുറി പോലുമില്ലാതെ പൂജാര പൂർത്തിയാക്കിയത്. ഇക്കാര്യത്തിൽ മുൻ ഇന്ത്യൻ താരം അജിത് വഡേക്കറിന്റെ റെക്കോർഡിനൊപ്പമെത്തി പൂജാര. ഇന്ത്യയുടെ മുൻ നായകൻ കൂടിയായിരുന്ന വഡേക്കർ 1968–1974 കാലഘട്ടത്തിലാണ് വൺഡൗണായി എത്തി തുടർച്ചയായി 39 ഇന്നിങ്സുകളിൽ സെഞ്ചുറിയില്ലാതെ മടങ്ങിയത്.

പൂജാരയാകട്ടെ, 2019 മുതലാണ് സെഞ്ചുറി കണ്ടെത്താനാകാതെ വിഷമിക്കുന്നത്. ഇതിനു മുൻപ് 2013 – 2016 കാലഘട്ടത്തിലും പൂജാര വൺഡൗണായി ഇറങ്ങി ഒരു സെഞ്ചുറി പോലുമില്ലാതെ 37 ഇന്നിങ്സുകൾ കളിച്ചിട്ടുണ്ട്.

English Summary: Cheteshwar Pujara equals unwanted record

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com