ഇന്ത്യൻ ക്രിക്കറ്റ് താരം ഷാർദുൽ ഠാക്കൂർ വിവാഹിതനാകുന്നു; വധു മിതാലി!

shardul-thakur-mittali
ഷാർദുൽ ഠാക്കൂറും മിതാലിയും വിവാഹ നിശ്ചയ ചടങ്ങിൽ (വിഡിയോ ദൃശ്യം)
SHARE

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം ഷാർദുൽ ഠാക്കൂർ വിവാഹിതനാകുന്നു. ദീർഘനാളായി സുഹൃത്തായ മിതാലി പരൂൽക്കറാണ് വധു. ഇരുവരുടെയും വിവാഹ നിശ്ചയം ഇന്നു നടന്നു. വിവാഹം അടുത്ത വർഷമുണ്ടാകും. മുംബൈയിൽ നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹ നിശ്ചയം. നൂറിനു താഴെ അതിഥികളാണ് ചടങ്ങിൽ പങ്കെടുത്തത്.

മുപ്പതുകാരനായ ഷാർദുൽ ഠാക്കൂർ, ഇന്ത്യയ്ക്കായി നാല് ടെസ്റ്റുകളും 15 ഏകദിനങ്ങളും 24 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ്. ട്വന്റി20 ലോകകപ്പിനു പിന്നാലെ താരത്തിന് വിശ്രമം അനുവദിച്ചതിനാൽ ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഠാക്കൂർ കളിക്കുന്നില്ല.

English Summary: India Cricketer Shardul Thakur Set to Gets Engaged

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA