ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യൻ ടെസ്റ്റ് ടീമിൽ അജിൻക്യ രഹാനെയ്ക്കു സ്ഥാനം നൽകുന്നതിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ പേസർ ദൊഡ്ഡ ഗണേഷ്.

തുടർച്ചയായി നിരാശപ്പെടുത്തിയിട്ടും രഹാനെയ്ക്കു വീണ്ടും പിന്തുണ നൽകുന്ന ടീം മാനേജ്മെന്റിനെക്കൂടിയാണു ഗണേഷ് ലക്ഷ്യംവച്ചിരിക്കുന്നത്. 

15–20 മത്സരങ്ങളിൽ‌ അവസരം ലഭിച്ചാൽ വാലറ്റക്കാർ പോലും ഒരിക്കലെങ്കിലും അർധ സെഞ്ചുറി നേടുമെന്നും ഇതുവരെയുള്ളതൊക്കെത്തന്നെ ധാരാളമാണെന്നും ഗണേഷ് ട്വിറ്ററിൽ കുറിച്ചു. 

വിരാട് കോലിയുടെ അസാന്നിധ്യത്തിൽ, ന്യൂസീലൻഡിനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റിൽ 33 കാരനായ രഹാനെയാണ് ഇന്ത്യയെ നയിച്ചത്. മത്സരത്തിന്റെ ഇരു ഇന്നിങ്സുകളിലും ഇന്ത്യൻ മുൻനിര നിരാശപ്പെടുത്തിയ കാൻപുർ ടെസ്റ്റിൽ 35,4 എന്നിങ്ങനെയായിരുന്നു രഹാനെയുടെ പ്രകടനം. 

 

English Summary: "Even a tail-ender can get a 50 once in 15-20 innings" - Dodda Ganesh slams team management for backing Ajinkya Rahane

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com