കളിക്കളത്തിൽ വെളിച്ചമുണ്ടോ ഇല്ലയോ എന്ന് അന്തിമമായി തീരുമാനിക്കുന്നത് അംപയർ ആണെങ്കിലും ആ തീരുമാനത്തിൽ എന്തെങ്കിലും മാറ്റം വരുത്താൻ ബാറ്റിങ് ടീമിന് മാത്രമാണു സാധിക്കുക. വെളിച്ചക്കുറവാണെന്ന് അംപയർ തീരുമാനിച്ച ശേഷവും ബാറ്റിങ് ടീമിനു വേണമെങ്കിൽ ബാറ്റിങ് തുടരാം. പക്ഷേ, ബോളിങ് ടീമിന് ഇത്തരത്തിൽ ഒരു ആനുകൂല്യം ലഭിക്കില്ല.
വെളിച്ചക്കുറവുണ്ടെങ്കിൽ ബാറ്റർമാർക്കു നിരന്തരം അംപയറോടു പരാതിപ്പെടാം. വെളിച്ചക്കുറവുമൂലം കളി നിർത്താൻ അംപയർ തീരുമാനമെടുത്താൽ ബോളിങ് ടീം അത് അംഗീകരിക്കണം. ഗ്രൗണ്ടിലെ വെളിച്ചം അളക്കാനുള്ള ലൈറ്റ് മീറ്റർ അംപയറുടെ കയ്യിലുണ്ടാകും. എന്നാൽ, ഇതിൽ ആദ്യം ലഭിച്ച അളവിൽ നിന്ന് എത്ര കുറഞ്ഞു, എത്ര കൂടി എന്നു മാത്രമാണു ലഭിക്കുന്നത്. ഒരു നിശ്ചിത മാർക്ക്, ലൈറ്റിന്റെ കാര്യത്തിൽ ഇല്ല. കാരണം, ഓരോ ഗ്രൗണ്ടിലെയും സാഹചര്യങ്ങൾ വ്യത്യസ്തമാണ്.
Content Highlights: Indian Cricket Team, Test Match