ചെന്നൈയിൽ ജഡേജ ഒന്നാമൻ, ധോണി രണ്ടാമത്; ഹാർദിക്കിനെ കൈവിട്ട് മുംബൈ

Ravindra-Jadeja
രവീന്ദ്ര ജഡേജ
SHARE

ന്യൂഡൽഹി∙ ക്യാപ്റ്റൻ എം.എസ്. ധോണിയെ രണ്ടാമനാക്കി രവീന്ദ്ര ജഡേജയ്ക്ക് ആദ്യ പരിഗണന നൽകി നിലനിർത്തി ഐപിഎൽ ചാംപ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സ്. രവീന്ദ്ര ജഡേജയെ 16 കോടി നൽകിയാണ് ചെന്നൈ നിലനിർത്തിയത്. ധോണിക്ക് 12 കോടി. മൊയീന്‍ അലി (8 കോടി), ഋതുരാജ് ഗെയ്ക്‌വാദ് (6 കോടി) എന്നിവരാണു ചെന്നൈയുടെ മറ്റു താരങ്ങൾ. മുംബൈ ഇന്ത്യൻസ് ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ കൈവിട്ടു. രോഹിത് ശർമ (16 കോടി), ജസ്പ്രീത് ബുമ്ര (12 കോടി), സൂര്യകുമാർ യാദവ് (8കോടി), കീറൺ പൊള്ളാർഡ് (6 കോടി) എന്നിവരെയാണ് മുംബൈ നിലനിർത്തിയത്.

റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ വിരാട് കോലി (15 കോടി), ഗ്ലെൻ മാക്സ്‍വെൽ (11 കോടി), മുഹമ്മദ് സിറാജ് (ഏഴ് കോടി) എന്നീ താരങ്ങളെ നിലനിർത്തി. രാജസ്ഥാൻ റോയൽസ് 14 കോടി നൽകി മലയാളി താരം സഞ്ജു സാംസണെ നിലനിർത്തി. ജോസ് ബട്‍ലർ (10 കോടി), യശസ്വി ജയ്സ്വാൾ (4 കോടി) എന്നീ താരങ്ങളെയും രാജസ്ഥാൻ നിലനിർത്തി.

മറ്റ് ഐപിഎൽ ടീമുകളും നിലനിർത്തിയ താരങ്ങളും (മുടക്കിയ തുക)

∙കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്– ആന്ദ്രെ റസ്സൽ (12 കോടി), വരുൺ ചക്രവർത്തി (8 കോടി), വെങ്കടേഷ് അയ്യർ (8 കോടി), സുനിൽ നരെയ്ൻ (6 കോടി)

∙ഡൽഹി ക്യാപിറ്റൽസ്– ഋഷഭ് പന്ത് (16 കോടി), അക്സർ പട്ടേൽ (9 കോടി), പൃഥ്വി ഷാ (7.50 കോടി), ആൻറിച് നോർദെ (6.50 കോടി)

∙സൺറൈസേഴ്സ് ഹൈദരാബാദ്– കെയിൻ വില്യംസൺ (14 കോടി), അബ്ദുൽ സമദ് (4 കോടി), ഉമ്രാൻ മാലിക് (4 കോടി)

∙പഞ്ചാബ് കിങ്സ്– മയാങ്ക് അഗർവാൾ (14 കോടി), അർഷ്ദീപ് സിങ് (4 കോടി)

English Summary: IPL Player Retention updates

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS