അകത്തും പുറത്തും ആരൊക്കെ? താരങ്ങളെ നിലനിർത്താൻ ഐപിഎൽ ടീമുകൾക്ക് ഇന്നുകൂടി അവസരം

kohli-dhoni
വിരാട് കോലിയും മഹേന്ദ്രസിങ് ധോണിയും (ഫയൽ ചിത്രം)
SHARE

ന്യൂഡൽഹി ∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) ട്വന്റി20 ക്രിക്കറ്റിന്റെ അടുത്ത സീസണിലേക്കുള്ള മെഗാ താരലേലത്തിനു മുൻപായി ഏതൊക്കെ കളിക്കാരെ നിലനിർത്തണമെന്നു ടീമുകൾക്കു തീരുമാനമെടുക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഓരോ ടീമിനും പരമാവധി 4 കളിക്കാരെ നിലനിർത്താമെങ്കിലും അതിൽ ഇന്ത്യൻ‌, വിദേശ താരങ്ങളുടെ എണ്ണം നിയന്ത്രിച്ചിട്ടുണ്ട്. 2 വീതം ഇന്ത്യൻ, വിദേശ താരങ്ങൾ അല്ലെങ്കിൽ 3 ഇന്ത്യൻ താരവും ഒരു വിദേശിയും എന്ന രീതിയിലാണിത്.

ടീമുകളിൽനിന്നുള്ള സൂചനപ്രകാരം ഓരോ ടീമും നിലനിർത്താൻ സാധ്യതയുള്ള കളിക്കാർ ഇവരാണ്:

∙ ‍ഡൽഹി: ഋഷഭ് പന്ത്, പൃഥ്വി ഷാ, അക്‌ഷർ പട്ടേൽ, ആൻറിക് നോർട്യ.

∙ മുംബൈ: രോഹിത് ശർമ, ജസ്പ്രീത് ബുമ്ര, സൂര്യകുമാർ യാദവ്, കയ്റൻ പൊള്ളാർഡ്.

∙ ചെന്നൈ: എം.എസ്.ധോണി, രവീന്ദ്ര ജഡേജ, ഋതുരാജ് ഗെയ്‌ക്‌വാദ്, മൊയീൻ അലി.

∙ പഞ്ചാബ്: അർഷ്ദീപ് സിങ്, രവി ബിഷ്ണോയി, മയാങ്ക് അഗർവാൾ, നിക്കൊളാസ് പുരാൻ.

∙ കൊൽക്കത്ത: വരുൺ ചക്രവർത്തി, ആന്ദ്രെ റസൽ, വെങ്കടേഷ് അയ്യർ, സുനിൽ നരെയ്ൻ.

∙ രാജസ്ഥാൻ: സഞ്ജു സാംസൺ, ജോസ് ബട്‍ലർ.

∙ ബാംഗ്ലൂർ: വിരാട് കോലി, യുസ്‌വേന്ദ്ര ചെഹൽ, ഗ്ലെൻ മാക്സ്‌വെൽ, ഹർഷൽ പട്ടേൽ.

∙ ഹൈദരാബാദ്: കെയ്ൻ വില്യംസൻ, റാഷിദ് ഖാൻ.

പുതുതായി ഐപിഎലിലെത്തുന്ന ലക്നൗ, അഹമ്മദാബാദ് ടീമുകൾക്കു മെഗാ ലേലത്തിനു മു‍ൻപു പ്ലെയർ പൂളിൽനിന്നു 3 കളിക്കാരെ സ്വന്തമാക്കാൻ അവസരമുണ്ടാകും. എന്നാൽ, ടീമുകൾ റിലീസ് ചെയ്യുന്ന കളിക്കാരെ മാത്രമാണോ ഇതിൽ ഉൾപ്പെടുത്തുക എന്നതു സംബന്ധിച്ചു വ്യക്തതയായിട്ടില്ല.

Content Higlights: IPL, IPL Mega Auction

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA