ADVERTISEMENT

പ്രതിഫലക്കണക്കിൽ ഐപിഎൽ‌ ക്രിക്കറ്റിലെ രജനികാന്താണ് എം.എസ്.ധോണി. 12 കോടി രൂപ പ്രതിഫലത്തിൽ ചെന്നൈ സൂപ്പർ കിങ്സ് ഇത്തവണ ധോണിയെ നിലനിർത്തിയതോടെ ഐപിഎൽ സീസണുകളിൽ കൂടുതൽ പ്രതിഫലം നേടിയവരുടെ പട്ടികയിൽ സൂപ്പർതാരം വീണ്ടും ഒന്നാമതെത്തി. 15 വർഷത്തിനുള്ളിൽ ടീമിൽ നിന്നുള്ള പ്രതിഫലമായി ധോണി സ്വന്തമാക്കിയത് 164.8 കോടി രൂപയാണ്. 2008ൽ 6 കോടി രൂപയ്ക്കു ചെന്നൈ ടീമിലെത്തിയ ധോണിയുടെ സീസണിലെ ഉയർന്ന പ്രതിഫലം പിന്നീടു 15 കോടി വരെയായി ഉയർന്നിരുന്നു.

ചെന്നൈ ടീമിലെ പ്രതിഫലക്കണക്കിൽ‌ രവീന്ദ്ര ജഡേജ ഇത്തവണ ധോണിയെ പിന്നിലാക്കിയെങ്കിലും ഐപിഎലിലെ കൂടുതൽ പ്രതിഫലത്തിൽ ജഡേജ ധോണിയുടെ അടുത്തെങ്ങുമില്ല.

∙ ഐപിഎലിലൂടെ കൂടുതൽ പ്രതിഫലം നേടിയ താരങ്ങൾ

∙എം.എസ്.ധോണി: 164.8 കോടി

∙രോഹിത് ശർമ: 162.6

∙വിരാട് കോലി: 158.2

∙ ഐപിഎൽ സീസണുകളിൽ ധോണിയുടെ പ്രതിഫലം

∙2008–2010 6 കോടി

∙2011–2013 8.28 കോടി

∙2014–2017 12.5 കോടി

∙2018–2021 15 കോടി

∙2022– 12 കോടി

∙ ജാക്പോട്ട് !

കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്സ് താരം വെങ്കടേഷ് അയ്യരുടെ പ്രതിഫലത്തിൽ ഒരു വർഷത്തിനിടെയുണ്ടായത് 7.8 കോടിയുടെ വർധന. 20 ലക്ഷം രൂപയായിരുന്നു 2021 സീസണിൽ അയ്യരുടെ പ്രതിഫലം. ഇത്തവണ അയ്യരെ കൊൽ‌ക്കത്ത നിലനിർത്തിയത് 8 കോടി രൂപയ്ക്കാണ്.

ഇതുവരെ 4 ഐപിഎൽ മെഗാ ലേലങ്ങൾക്കും മുൻപ് ബാംഗ്ലൂർ ടീം നിലനിർത്തിയ താരങ്ങളിൽ ഒന്നാമൻ വിരാട് കോലിയായിരുന്നു. ഇത് റെക്കോർഡാണ്. ധോണി 3 തവണ ചെന്നൈയുടെ പട്ടികയിൽ‌ ഒന്നാമനായി.

* ഡൽഹി, കൊൽക്കത്ത, പഞ്ചാബ് ടീമുകൾ നിശ്ചയിച്ചതിനെക്കാൾ കുറഞ്ഞ പ്രതിഫലത്തിലാണ് കളിക്കാരെ നിലനിർത്തിയത്. എന്നാൽ ഐപിഎൽ നിശ്ചയിച്ച പ്രതിഫലം തന്നെ ലേലത്തുകയിൽ കുറയും.

English summary: MS Dhoni's IPl earnings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com