ADVERTISEMENT

തിരുവനന്തപുരം∙ രഞ്ജി ട്രോഫി 2021–22 സീസണിലേക്കുള്ള സാധ്യതാ ടീം പ്രഖ്യാപിച്ച് കേരളം. ടീമിനെ സച്ചിൻ ബേബി നയിക്കും. വിഷ്ണു വിനോദാണു വൈസ് ക്യാപ്റ്റൻ.

മുൻ‌ ഇന്ത്യൻ പേസർ എസ്. ശ്രീശാന്ത് ടീമിൽ മടങ്ങിയെത്തി. പരുക്കിൽനിന്നു പൂർണമായി സുഖപ്പെടാത്ത റോബിൻ ഉത്തപ്പയെ നിലവിൽ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. 

ജനുവരി 13 മുതൽ ബെംഗളൂരുവിലാണു രഞ്ജി ട്രോഫി മത്സരങ്ങൾക്കു തുടക്കമാകുക. 

സാധ്യതാ ടീം: സച്ചിൻ ബേബി (ക്യാപ്റ്റൻ), വിഷ്ണു വിനോദ് (വൈസ് ക്യാപ്റ്റൻ), ആനന്ദ് കൃഷ്ണൻ, രോഹൻ കുന്നുമ്മൽ, വത്സൽ ഗോവിന്ദ്, പി. രാഹുൽ, സൽമാൻ നിസാർ, സഞ്ജു സാംസൺ, ജലജ് സക്സേന, സിജോമോൻ ജോസഫ്, കെ.സി. അക്ഷയ്, എസ്. മിഥുൻ, എൻ.പി. ബേസിൽ, എം.ഡി. നിഥീഷ്, മനു കൃഷ്ണൻ, ബേസിൽ തമ്പി, എഫ്. ഫനൂസ്, എസ്. ശ്രീശാന്ത്, അക്ഷയ് ചന്ദ്രൻ, വരുൺ നായനാർ (വിക്കറ്റ് കീപ്പർ), ആനന്ദ് ജോസഫ്, വിനൂപ് മനോഹരൻ, എം. അരുൺ, വൈശാഖ് ചന്ദ്രൻ. 

വിദർഭ, ബംഗാൾ, രാജസ്ഥാൻ, ത്രിപുര, ഹരിയാന ടീമുകൾക്കെതിരായണ് ഗ്രൂപ്പ് ഘട്ടത്തിൽ കേരളത്തിന്റെ മത്സരങ്ങൾ. 

 

English Summary: Kerala announces probable team for Ranji Trophy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com