‘ഇന്ത്യയുടെ ഏറ്റവും വൈദഗ്ധ്യമുള്ള ബാറ്റർ’; സെഞ്ചുറിക്കു പിന്നാലെ രാഹുലിനു പ്രശംസ ‘വാനോളം’

KL-Rahul-Century-SA-1248-26
SHARE

ന്യൂഡൽഹി∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ പൊരുതി നേടിയ സെഞ്ചുറിക്കു പിന്നാലെ, ഇന്ത്യൻ ഓപ്പണർ കെ.എൽ. രാഹുലിനെ പ്രശംസ കൊണ്ടു പൊതിഞ്ഞ് മുൻ ഇന്ത്യൻ താരങ്ങളും ആരാധകരും. 

സെഞ്ചൂറിയൻ ടെസ്റ്റിന്റെ ആദ്യ ദിവസം 248 പന്തുകൾ നേരിട്ട രാഹുൽ 122 റൺസോടെയാണ് ഇന്നിങ്സ് അവസാനിപ്പിച്ചത്. ക്ഷമയും സമചിത്തതയും തുലനം ചെയ്ത രാഹുലിന്റെ ഇന്നിങ്സാണ് ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യയെ ശക്തമായ നിലയിൽ എത്തിച്ചതും. 

രോഹിത് ശർമയുടെ അസാന്നിധ്യത്തിൽ, നങ്കൂരമിട്ടു കളിച്ച രാഹുലാണ് ഇന്ത്യൻ ഇന്നിങ്സ് മുന്നോട്ടു നയിച്ചത്. 

ഇന്നിങ്സിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ ആരാധകരും മുൻ ഇന്ത്യൻ താരങ്ങളും രാഹുലിനെ പ്രശംസകൾ കൊണ്ടു പൊതിഞ്ഞു. 

ഇന്ത്യയുടെ ഏറ്റവും വൈദഗ്ധ്യമുള്ള ബാറ്ററാണു രാഹുലെന്നും 7 ടെസ്റ്റ് സെഞ്ചുറികൾ നേടിയിട്ടുള്ള രാഹുൽ പര്യടനം നടത്തിയ എല്ലാ രാജ്യത്തും സെഞ്ചുറി അടിച്ചിട്ടുണ്ടെന്നും മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര ട്വിറ്ററിൽ കുറിച്ചു.

ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് സെഞ്ചുറി നേടിയിട്ടുള്ള ഇന്ത്യൻ ഓപ്പണർമാരുടെ ക്ലബിലേക്കു സ്വാഗതം എന്നാണു മുൻ ഇന്ത്യൻ ഓപ്പണർ വസീം ജാഫർ ട്വിറ്ററിൽ കുറിച്ചത്. രാഹുലിന്റെ സെഞ്ചുറിക്കു മുൻപു വസീം ജാഫർ മാത്രമായിരുന്നു ഈ ക്ലബിലെ അംഗം എന്നതാണ് ഏറ്റവും രസകരമായ വസ്തുത!

English Summary: "India’s most versatile batter" - Fans heap praise on KL Rahul after witnessing his scintillating century in the Centurion Test

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS