സെഞ്ചൂറിയനിൽ സിറാജിന്റെ ‘റൊണാൾഡോ മോഡൽ‘ ആഘോഷം; വിഡിയോ വൈറൽ

mohammed-siraj
സെഞ്ചൂറിയൻ ടെസ്റ്റിൽ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന മുഹമ്മദ് സിറാജ് (ചിത്രം– ട്വിറ്റർ).
SHARE

സെഞ്ചൂറിയൻ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ 3–ാം ദിവസം റസ്സി വാൻ ഡർ ദസ്സനെ പുറത്താക്കിയതിനു ശേഷമുള്ള ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിന്റെ ആഘോഷമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ.

മത്സരത്തിൽ സിറാജിനു ലഭിച്ചത് ഈ ഒരേയൊരു വിക്കറ്റാണ്. ഇംഗ്ലിഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആകാശത്തേക്ക് ഉയർന്നു ചാടിയുള്ള ട്രേഡ് മാർക്ക് ഗോളാഘോഷമാണു  ദക്ഷിണാഫ്രിക്കയ്ക്കെതിരെ സിറാജ് കടമെടുത്തത്. 

ആഘോഷം മണിക്കൂറുകൾക്കകം വൈറലായി. സിറാജിന്റെ ‘പിടി വിട്ട’ ആഘോഷത്തിന്, ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ഇന്ത്യയുടെ ഔദ്യോഗിക

ട്വിറ്റർ ഹാൻഡിലിൽനിന്നു വന്ന സന്ദേശം ഇങ്ങനെ, ‘ ക്രിസ്റ്റ്യാനോയുടെ ആഘോഷം ദക്ഷിണാഫ്രിക്കയിലെ ബിസിസിഐ ക്യാംപിലും എത്തിയിരിക്കുന്നു’!

ആദ്യ ഇന്നിങ്സിൽ 15.1 ഓവറിൽ 45 റൺസ് വഴങ്ങിയാണ് സിറാജ് ഒരു വിക്കറ്റെടുത്തത്. 

English Summary: Watch: Mohammed Siraj Celebrates Wicket With Cristiano Ronaldo's Celebration, Premier League Reacts

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA